കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ
വാഴക്കാട് ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിൽ ഭിന്നശേഷി കുട്ടികളുമൊത്ത് സ്നേഹ സാന്ത്വനം എന്ന പേരിൽ സംഗമം നടത്തി.
കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ [KSCWU] പുളിക്കൽ പഞ്ചായത്ത് കമ്മിറ്റി വാഴക്കാട് ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂൾ ഭിന്നശേഷി കുട്ടികളുമൊത്ത് സ്നേഹ സാന്ത്വനം എന്ന പേരിൽ സംഗമം നടത്തി.
വാഴക്കാട് ദാറുസ്സലാം മദ്രസയിൽ വെച്ച് രാവിലെ 10 മണിക്ക് KSCWU പുളിക്കൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അലവിക്കുട്ടി കൊട്ടപ്പുറത്തിൻ്റെ അദ്ധ്യക്ഷതയിൽ മണ്ഡലം സെക്രട്ടറി സന്തോഷ് നായർ സ്വാഗതം പറയുകയുംKSCWU ജില്ലാ പ്രസിഡണ്ട് അച്ചുതൻ വണ്ടൂർ ഉദ്ഘാടനം ചെയ്യുകയും ചെയ്ത പരിപാടിയിൽ ജില്ലാ സെക്രട്ടറി കുഞ്ഞിമോൻ കുറിയോടം, ജാഫർ ഒളവട്ടൂർ, മൂസക്കോയ, അബൂബക്കർ ,മധു കൊട്ടപ്പുറം ,വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുറഹിമാൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് വസന്തകുമാരി, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ റഫീഖ് അഫ്സൽ, സി.വി സക്കറിയ, ആയിശാമാ രാത്ത്, സി.എ കരീം എളമരം, നാസർ ബാവു വാഴക്കാട് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
KSCWU കൊണ്ടോട്ടിമണ്ഡലം ,ചെറുകാവ്,
വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും പുളിക്കൽ പഞ്ചായത്ത് പാചക തൊഴിലാളികൾ കുടുംബസമേതം പങ്കടുക്കുകയും ചെയ്തു. KSCWUപുളിക്കൽ പഞ്ചായത്ത് കമ്മിറ്റി ട്രഷറർ സൈതലവി കൊട്ടപ്പുറം നന്ദി പറഞ്ഞു.
