SKSSF വെട്ടുപാറ യൂണിറ്റ് സംഘടിപ്പിച്ച
മനസ്സൊരുക്കം ആക്ടിവേഷൻ ക്യാമ്പ് പ്രൗഢമായി
വെട്ടുപാറ SKSSF യൂണിറ്റിന് കീഴിൽ ആക്ടിവേഷൻ ക്യാമ്പും, സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ അനുസ്മരണവും വെട്ടുപാറയിൽ നിന്നും മേഖല, ജില്ല, സംസ്ഥാന നേതൃപദവിയിലെത്തിയവർക്കുള്ള സ്വീകരണവും നടന്നു. SKSSF മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പാണക്കാട് നിയാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു, ഈസ്റ്റ് ജില്ല ജനറൽ സെക്രട്ടറി യൂനുസ് ഫൈസി മുഖ്യ പ്രഭാഷണവും അബുഷമ്മാസ് റഫീഖ് ഫൈസി അനുസ്മരണ പ്രഭാഷണവും നടത്തി.
SKSSF ഈസ്റ്റ് ജില്ല ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട യൂനുസ് ഫൈസി, സമസ്ത ഖുതബാ സംസ്ഥാന കൗൺസിലർ അബുഷമ്മാസ് റഫീഖ് ഫൈസി, SKSSF മേഖലാ പ്രസിഡന്റ് ബുഷൈർ മാസ്റ്റർ വെട്ടുപാറ എന്നിവർക്ക് സ്വീകരണവും നൽകി. ട്രെന്റ് മലപ്പുറം ഈസ്റ്റ് ചെയർമാൻ റാഫി മാസ്റ്റർ വാഴയൂർ വിഷയാവതരണം നടത്തിയ പരിപാടിയിൽ നെല്ലാര് മഹല്ല് പ്രസിഡന്റ് KVA സലാം, മഹല്ല് സെക്രട്ടറി pp അലി മൗലവി, VT അലി മൗലവി, അബ്ദുറഹ്മാൻ മുസ്ലിയാർ ആശംസ പ്രസംഗം നടത്തി.
യൂണിറ്റ് പ്രസിഡന്റ് ജബ്ബാർ ഫൈസി അധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ ജൗഹർ എം പി സ്വാഗതവും സെക്രട്ടറി സൈനുൽ ആബിദ് നന്ദിയും പറഞ്ഞു.
