വോളിബോളിന്റെ സ്വന്തം നാടായ കുറ്റികടവിൽ
ആവേശകരമായ മത്സരത്തിൽ
പള്ളിക്കൽ ടീം വിജയ കിരീടത്തിൽ മുത്തമിട്ടു.
നാഷണൽ കുറ്റിക്കടവ് സംഘടിപ്പിക്കുന്ന കുറ്റിക്കടവ് ഫെസ്റ്റ് 2022 വോളി ലീഗ് ടൂർണമെന്റിന് പരിസമാപ്തി , സമാപന ചടങ്ങിൽ, നാലാം വാർഡ് മെമ്പർ TT കാദർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്റർ അധ്യക്ഷം വഹിച്ചു, കുന്നമംഗലം നിയോജക മണ്ഡലം MLA PTA റഹീം ഉൽഘാടനം നിർവഹിച്ചു, കുറ്റിക്കടവ് വോളിബോൾ ഗ്രൗണ്ട് വിപുലീകരണത്തിനായി എല്ലാ സഹായവും നൽകാമെന്ന് MLA വാഗ്ദാനം ചെയ്തതോടെ എല്ലാവരും ആവേശത്തോടെ കയ്യടിച്ചു, ടൂർണമെന്റ് കമ്മറ്റിയായ അനൂപ് വളയന്നൂർ, വിജീഷ്, ഫസൽ K , ഷാഫി TVM സംസാരിച്ചു.
ആവേശകരമായ മത്സരത്തിൽ AK Sons നെ പരാചയപ്പെടത്തി പള്ളിക്കൽ ടീം വിജയ കിരീടത്തിൽ മുത്തമിട്ടു.
