ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷന്റെ അംഗത്വ തിരിച്ചറിയൽ കാർഡ് ഏറ്റുവാങ്ങി
കോഴിക്കോട്:
കോഴിക്കോട് ജില്ലയിലെ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷന്റെ അംഗത്വ തിരിച്ചറിയൽ കാർഡ് ഇന്ന് താമരശ്ശേരി ചുങ്കം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ നിന്നും വളരെ സന്തോഷത്തോടുകൂടി കാർട് ഏറ്റുവാങ്ങാൻ സാധിച്ചു.
ഓൺലൈൻ മാധ്യമ പ്രവർത്തകർക്ക് പലതരത്തിലും ഭീഷണികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഈ ഒരു കാലഘട്ടത്തിൽ ഇത്തരം സംഘടനകൾ വളരെ പ്രധാനപ്പെട്ടതാണ്.
ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളും ജില്ലാ സെക്രട്ടറി ട്രഷറർ പ്രസിഡണ്ട് തുടങ്ങിയവരും ഇതിനുവേണ്ടി ആഗോളം പ്രവർത്തിച്ചു.
വളരെ നല്ല രീതിയിൽ ആണ് ഈ സംഘടന മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.
ഇപ്പോൾ ഇത് വ്യാപിച്ചു കോഴിക്കോട് ജില്ല എന്ന് മാത്രമല്ല മറ്റുള്ള ജില്ലകളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്.
കേരളത്തിലങ്ങോളമിങ്ങോളം അറിയപ്പെടുന്ന ഒരു സംഘടനയാണ് ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ.
വളരെ ആവേശത്തോടെ കൂടിയും വളരെ സന്തോഷത്തോടു കൂടിയും താമരശ്ശേരിയിൽ നിന്നും കാർട് ഏറ്റുവാങ്ങി...
Faisal Peruvayal
