വാഴക്കാട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ
പത്താം ക്ലാസ്സ് വിദ്യാര്‍ഥികള്‍ക്കുള്ള നൈറ്റ് ക്യാമ്പിന്
ഉജ്വല സമാപനം
വാഴക്കാട്:
നൂറുശതമാനം വിജയം കരസ്ഥമാക്കുക എന്ന ലക്ഷ്യത്തോടെ പഠനത്തില്‍ പിന്നാക്കംനില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണനയും പരിശീലനവും നല്‍കുന്നതിന് വേണ്ടി അധ്യാപകരുടേയും പി.ടി.എ.യുടേയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട നൈറ്റ് ക്ലാസ്സ് ക്യാമ്പുകള്‍ക്ക് ഉജ്വല സമാപനം. കായലം ക്യാമ്പ് പള്ളിത്താഴത്ത് മദ്രസ്സയില്‍ വെച്ചായിരുന്നു സംഘടിപ്പിച്ചിരുന്നത്. കഴിഞ്ഞ പതിനാറു ദിവസമായി അധ്യാപകരും രക്ഷിതാക്കളും അഹോരാത്രം അത്യധ്വാനം ചെയ്ത ക്യാമ്പിന്റെ സമാപന സമ്മേളനം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം അബൂബക്കര്‍ ഉദ്ഘാടനം ചെയതു. ഹെഡ്മാസ്റ്റര്‍ മുരളീധരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.ടി.എ. വൈസ് പ്രസിഡന്റ് ടി.പി.അശ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി. പ്രദീപ് മാസ്റ്റര്‍, മുനീര്‍ മാസ്റ്റര്‍, വിജയന്‍ മാസ്റ്റര്‍ എന്നിവര്‍ക്കൊപ്പം സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും മുന്‍ വാഴക്കാട് ഹൈസ്‌കൂള്‍ അധ്യാപകനുമായ സുരേന്ദ്രന്‍ മാസ്റ്റര്‍, അശോകന്‍ മാസ്റ്റര്‍, പെരുവയല്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ സുബിത, രേഷ്മ ക്യാമ്പ് ചെയര്‍മാന്‍ ബീരാന്‍കുട്ടി, പള്ളി താഴം മദ്രസ്സ കമ്മിറ്റി ഭാരവാഹികളായ ഉമ്മര്‍, ഷഫീഖ്. കായലം ക്യാമ്പ് കണ്‍വീനര്‍ ഷബീര്‍ എം.ഐ, ജോയിന്റ് കണ്‍വീനര്‍ ബിജു എന്നിവരും സംസാരിച്ചു.
ഷബീര്‍ മാസ്റ്റര്‍ സ്വാഗതവും ബിജു മാസ്റ്റര്‍ നന്ദിയും പറഞ്ഞു. രക്ഷിതാക്കളും വിദ്യാര്‍ഥികളും ക്യാമ്പിലെ അനുഭവങ്ങള്‍ ഹൃദ്യമായി വിശദീകരിച്ചത് ഹൃദയസ്പര്‍ശിയായി. കുട്ടികള്‍ എല്ലാവരും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുമെന്ന വാഗ്ദാനം നല്‍കിയാണ് പിരിഞ്ഞുപോയത്. വാഴക്കാട് സ്‌കൂളില്‍ കഴിഞ്ഞ പതിനാറു ദിവസമായി നടന്നുവരുന്ന ക്യാമ്പ് ഇന്ന് ഉച്ചക്ക് സമാപിച്ചു. എണ്‍പതോളം കുട്ടികള്‍ പങ്കെടുത്ത ക്യാമ്പില്‍ വിവിധ വിഷയങ്ങളിലെ വിദഗ്ധരും വിരമിച്ച അധ്യാപകര്‍ ഉള്‍പ്പെടെയായിരുന്നു ക്ലാസ്സെടുത്തത്. വാഴക്കാട് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സമാപന സമ്മേളനം പി.ടി.എ. പ്രസിഡന്റ് മോട്ടമ്മല്‍ മുജീബ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ മുരളീധരന്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് ടി.പി. അശ്‌റഫ് എസ്.എം.സി. മുന്‍ ചെയര്‍മാന്‍ ബി.പി.ബഷീര്‍ മാസ്റ്റര്‍, ,മുനീര്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. വിനേഷ് മാസ്റ്റര്‍ സ്വാഗതവും വിജയന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ക്യാമ്പിന്റെ വിജയത്തിനായി അധ്യാപകര്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയും കഠിന പ്രയത്‌നത്തേയും പി.ടി.എ. കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു.
