ടെൻ ബ്രദേഴ്സ് സംഘടിപ്പിച്ച
പെരുവയൽ ഇലവൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ അഭിലാഷ് പൂവാട്ടുപറമ്പ് ചാമ്പ്യന്മാരായി
പെരുവയൽ:
ടെൻ ബ്രദേഴ്സ് പെരുവയൽ സംഘടിപ്പിച്ച ഇലവൻസ് ഫുട്ബോൾ ടൂർണമെൻറ് ന്യൂ ലയ അഭിലാഷ് പൂവാട്ടുപറമ്പ് ചാമ്പ്യൻമാരായി. ഫൈനലിൽ രാജീവ് ബ്രിഗേഡ് അത്തോളിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. വിജയികൾക്ക് വേണ്ടി ആസിഫ്, അൻവർ എന്നിവർ ഗോൾ നേടി. ടൂർണമെന്റിലെ ബെസ്റ്റ് പ്ലെയർ ആയി അഭിലാഷ് പൂവാട്ടുപറമ്പിന്റെ ആസിഫിനെയും ബെസ്റ്റ് കീപ്പറായി റിഫാദിനെയും തിരഞ്ഞെടുത്തു.
