MAN നറുക്കെടുപ്പ് കഴിഞ്ഞു
അരീക്കാട്:
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് ശേഖരണാർത്ഥം മറക്കില്ല അരീക്കാടിനെ ഞങ്ങൾ ചാരിറ്റി ഗ്രൂപ്പ് (MAN) വിന്നേഴ്സ് ചാലഞ്ച് 2022 എന്ന പേരിൽ സംഘടിപ്പിച്ച നറുക്കെടുപ്പ് ഇന്നലെ അരീക്കാട് അങ്ങാടിയിൽ വെച്ച് നടന്ന പൊതു ചടങ്ങിൽ നല്ലളം എസ്.ഐ. ഹരീഷ് ഉദ്ഘാടനം ചെയ്തു, ഗ്രൂപ്പ് ചെയർമാൻ പി.ടി.അഷ്റഫ് അദ്ധ്യക്ഷനായിരുന്നു.
ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൾ അസീസിനെ ആദരിച്ചു, സ്പോൺസർമാർക്ക് പുറമെ വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടന പ്രതിനിധികളായി റഫീഖ്, അനീഷ് കുമാർ, ഷിബു, ആദം, അജിത് കുമാർ, ഹനീഫ്, അബ്ദുൾ റസാക്ക് എന്നിവർ സംസാരിച്ചു.
ആദിത്യ ഹോണ്ട നൽകിയ മെഗാ പ്രൈസായ ഹോണ്ട ആക്ടീവ 6G സ്കൂട്ടറിന് അത്തോളി സ്വദേശി നെഹലൂക്ക് (B2562) അർഹനായി, രണ്ടാമത്തെ സമ്മാനമായി കഫേ കംഗാരു നൽകിയ സ്പെഷ്യൽ എഡിഷൻ സൈക്കിളിന് പറമ്പത്ത് സ്വദേശിനി പ്രസീന (A3884) അർഹയായി, മൂന്നാം സമ്മാനമായി ഹോംക്യു രാമനാട്ടുകര നൽകിയ വാഷിംഗ് മെഷീന് പയ്യോളി സ്വദേശി സമീർ എം.സി (A967) അർഹനായി.
25 പ്രോൽസാഹന സമ്മാന വിജയികൾ ഫജുഷാ (A4321), ഉമ്മർ (B879), ലത്തീഫ് (B3558), എ.കെ.എം (B1942), എച്ച്.എ.എ.(B254), ഫജുഷാ (A4314), പി.എം.കെ.(A2063), സരസ്വതി (B958), അസറു (B1854), റഹീം (B2073), മയൂല (B4258), സഫാഫ് (A3001), അമീൻ (A2926), ഷജീർ (B946), അഫ്ര സഹദ് (B 3709), ബഷീർ (A3832), കബീർ (A399), അസീസ് (B4066), അഫ്ര (B 3732), അസറു (B1883), ഫെമിഷിദ (A4936), സാലു (A703), നാഫിസ് (A3138), റഹീം (B 2072), ആസിഫ് (B592).
വിജയികൾ രണ്ട് ദിവസത്തിനകം ഒറിജിനൽ കൂപ്പണുമായി കമ്മറ്റിയെ സമീപിച്ച് സമ്മാനങ്ങൾ കൈപ്പറ്റേണ്ടതാണ്.
ഗ്രൂപ്പ് ജ: സെക്രട്ടറി സി.പി. ഷാനവാസ് സ്വാഗതവും പ്രോഗ്രാം കമ്മറ്റി കൺവീനർ സലീം നാലകത്ത് നന്ദിയും പറഞ്ഞു.
ഗ്രൂപ്പ് അഡ്മിൻ സക്കീർ,ഷാഫി കലന്തൻസ്, നാസർ,നജീബ്,ഫാജിസ്, മുജീബ്, കബീർ, മനാഫ്, ഹാരിസ്, മുഹമ്മദലി, ഫിറോസ്, അഷ്റഫ്, നിസാർ, നിസാമത്ത്, അസ്ലം, റിയാസ്, ജഹാംഗീർ, മുന്ന, ആശിഖ്, ഷാജഹാൻ, മശൂദ്, നജീർ, മുനീർ, സക്കീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
