വിളവെടുപ്പുത്സവം നടത്തി
പെരുമണ്ണ എ എൽ പി സ്കൂളിൽ ജൈവ പച്ചക്കറിത്തോട്ടം വിളവെടുപ്പ് നടത്തി.
ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി. എൻ കെ റംല വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
വെണ്ട, ചീര, വെള്ളരി തുടങ്ങിയ പച്ചക്കറികളാണ് വിളവെടുത്തത്.
സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി എൻ മിനിത, പി ടി എ പ്രസിഡന്റ് ശ്രീ. ടി ടി സുബ്രഹ്മണ്യൻ, എം പി ടി എ പ്രസിഡന്റ് ശ്രീമതി. ഷെറീന മറ്റു അധ്യാപകർ, പി ടി എ, എം പി ടി എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
