രക്തദാന സന്ദേശ കാൽനട യാത്രികൻ മെൽവിൻ തോമസിന് കോഴിക്കോട് സ്വീകരണം നൽകി
കന്യാകുമാരി നിന്നും തുടങ്ങി കാശ്മീരിലേക്ക് 3800 കിലോമീറ്റർ കാൽനടയായും തിരികെ 3600 കിലോമീറ്റർ സൈക്കളിലും സഞ്ചരിച്ച് രക്തദാന ബോധവൽക്കരണ സന്ദേശം ഇന്ത്യയിലെ ജനങ്ങളിലെത്തിച്ച് കോഴിക്കോട് തിരിച്ചെത്തിയ വയനാട്ടിലെ മെൽവിൻ തോമസിന് HOPE BLOOD DONORS' GROUP ന്റെയും ചിറക് രക്തദാന സേനയുടെയും സംയുക്താഭിമുഖ്യത്തിൽ കോഴിക്കോട് സ്വീകരണം നൽകി ..
പാളയത്തുള്ള ഐ-ഹോം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പോലീസ് ശ്രി .പ്രകാശൻ പടന്നയിൽ മെൽവിന് മൊമെന്റോ നൽകി ..
ചടങ്ങിൽ പന്തീരാങ്കാവ് പോലീസ് സബ് ഇൻസ്‌പെക്ടറും HOPE മെമ്പറുമായ ശ്രി .TV ധനഞ്ജയദാസ് അധ്യക്ഷനായിരുന്നു ..
ടീം ഇൻക്യൂബേഷൻ ഡയറക്ടർ സയ്യിദ് ഷഹീർ ,ജലീൽ കൊളത്തറ സിദ്ധീഖ് പെരുമണ്ണ ,പ്രജീഷ് ബാലുശ്ശേരി ,നൗഷാദ് ബേപ്പൂർ ,ഷാജി വെള്ളിമാട്കുന്ന് എന്നിവർ സംസാരിച്ചു
തുടർന്ന് ശ്രി .മെൽവിൻ തോമസ് സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിച്ചു.
കൃഷ്ണജയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ നാസർ മാഷ് ആയഞ്ചേരി സ്വാഗതവും ഇസ്മായിൽ പണിക്കർ റോഡ് കൃതജ്ഞതയും പറഞ്ഞു ..
