ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും മർഹബ യാ ശഹറു റമളാൻ പ്രഭാഷണവും
മടവൂർ :
മടവൂർ സി.എം നഗർ മുസ്ലിം ലീഗ് , യൂത്ത് ലീഗ് കമ്മറ്റി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും , മർഹബാ യാ ശഹ്റു റമളാൻ പ്രഭാഷണവും സംഘടിപ്പിച്ചു. ജാതി മത ഭേദമന്യേ ആലംബ ഹീനരുടെ അത്താണിയായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ എന്ന് ജില്ലാ മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി എം.എ. റസാഖ് മാസ്റ്റർ പറഞ്ഞു. അനുസ്മരണം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.സി. റിയാസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ പ്രഭാഷകൻ ആബിദ് ഹുദവി തച്ചണ്ണ വിഷയാവതരണം നടത്തി. വി ഗനിയ്യി ഫൈസി പ്രാർത്ഥന നിർവഹിച്ചു. കോഴിക്കോട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് ട്രഷററായി തിരഞ്ഞെടുത്ത ഫൈസൽ ഫൈസി മടവൂരിന് സ്നേഹോപഹാരം നൽകി. എ.പി നാസർ മാസ്റ്റർ, യു.വി.മുഹമ്മദ് മൗലവി, എം അബ്ദുറഹിമാൻ മാസ്റ്റർ, ഖത്തർ അബു മൗലവി, യു ശറഫുദ്ദീൻ മാസ്റ്റർ, മില്ലത്ത് ബശീർ , കെ എം മുഹമ്മദ് മാസ്റ്റർ, മുനീർ പുതുക്കുടി, ഷമീറലി കെ.പി , നിസാം ഇ.കെ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സിക്രട്ടറി പി.യു മുഹമ്മദ് സാലിഹ് സ്വാഗതവും സലീം പി.യു നന്ദിയും പറഞ്ഞു.
