അയ്യപ്പൻ എഴുത്തച്ഛൻ സ്കൂളിൽ ഉല്ലാസ ഗണിതം ശില്പശാലയ്ക്ക് തുടക്കമായി
രാമനാട്ടുകര:
ഗണിതപഠനം കൂടുതൽ രസകരം ആക്കുന്നതിനായി ഉല്ലാസ ഗണിതം പ്രവർത്തനങ്ങൾ രക്ഷിതാക്കളിലേക്കും. രക്ഷാകർതൃ ശിൽപ്പശാല രാമനാട്ടുകര നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഫ റഫീഖ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഹഫ്സൽ പി കെ അധ്യക്ഷൻ, പി ടി എ പ്രസിഡന്റ് പി ബാലരാമൻ, പ്രധാനാധ്യാപകൻ വി അനിരുദ്ധൻ എം പി ടി എ പ്രസിഡന്റ് ജെസിത. കെ മോഹൻദാസ് എം കെ, ശൈലേഷ് എ കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു. അധ്യാപകരായ ലത എം വി, ആതിര ടി പി, ശ്രീപ്രഭ. കെ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
