Peruvayal News

Peruvayal News

മൗലികാവകാശ ലംഘനങ്ങൾക്കെതിരെ യൂത്ത് ലീഗ് പോരാട്ടം തുടരും : ഫൈസൽ ബാബു


മൗലികാവകാശ ലംഘനങ്ങൾക്കെതിരെ യൂത്ത് ലീഗ് പോരാട്ടം തുടരും : 
ഫൈസൽ ബാബു
പെരുവയൽ :
ഹിജാബ് നിരോധനമടക്കമുള്ള മൗലികാവകാശ ലംഘനങ്ങൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് പോരാട്ടം തുടരുമെന്ന് അഖിലേന്ത്യ ജനറൽ സെക്രട്ടറി അഡ്വ. വി.കെ ഫൈസൽ ബാബു പറഞ്ഞു.
കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് 'ചുവട് ' ശാഖ സം‌ഗമങ്ങളുടെ ഉദ്ഘാടനം കായലം ശാഖയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം ..
ഹിജാബിനെതിരെയുള്ള കർണ്ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ പോകുമെന്നും അദ്ധേഹം പറഞ്ഞു .
ലത്തീഫ് പുല്ലിൽ അധ്യക്ഷത വഹിച്ചു.
ത്വയ്യിബ് ഓമാനൂർ മുഖ്യ പ്രഭാഷണം നടത്തി 
കെ.മൂസ മൗലവി ,ഐ സൽമാൻ ,കുഞ്ഞിമരക്കാർ മലയമ്മ ,ടി പി മുഹമ്മദ്  ,പൊതാത്ത് മുഹമ്മദ് ഹാജി ,ഇ.സി മുഹമ്മദ് ,
സലീം കുറ്റിക്കാട്ടുർ ,
സിറാജ് ഇ എം ,നൗഷാദ് പുത്തൂർ മഠം ,കെ .പി സൈഫുദ്ധീൻ ,പി.കെ ശറഫുദ്ധീൻ ,ലത്തീഫ് മാസ്റ്റർ ഊർക്കടവ് ,യാസർ പുവ്വാട്ടുപറമ്പ് ,ഹാരിസ് വി ,
സംസാരിച്ചു.
മുഹമ്മദ് കോയ കായലം ,'ചുവട്' കാമ്പയിൻ വിശദീകരണം നടത്തി .
ഷമീം മാങ്ങാട്ട് സ്വാഗതവും ആഷിഫ് പി.എം നന്ദിയും പറഞ്ഞു.

Don't Miss
© all rights reserved and made with by pkv24live