SFC ചെറൂപ്പ ഏകദിന വോളിബോൾ.
രസികചെറൂപ്പ ജേതാക്കൾ
ഏകദിന വോളിബാൾ ടൂർണമെന്റിൽ ഡയമണ്ട് ചെറൂപ്പയെ പരാജയപ്പെടുത്തി രസിക ഗ്രൂപ്പ് ചെറൂപ്പ ജേതാക്കളായി
ടൂർണമെൻറ്റ് മാവൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രഞ്ജിത്ത് സമ്മാനദാനം നിർവഹിച്ചു.
പഴയകാല വോളിബോൾ താരങ്ങളായ പാളേരി വിശ്വൻ, വെള്ളപുറായിൽ ഹുസൈൻ, എൻ കെ കോയ ഹസ്സൻ, കാച്ചേരി മൂസക്കുട്ടി, എം പി.ശ്രീനിവാസൻ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു
യു എ ഗഫൂർ, അബ്ദുറഹ്മാൻ, കെ എം ജമാൽ, അബ്ദുല്ലക്കോയ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പ്രസിഡന്റ് ഹബീബ് അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി സൈനു സ്വാഗതവും അഷ്‌റഫ് നന്ദിയും പറഞ്ഞു.
