സബ്ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ എ.കെ റിൻശ
നസ്റിന് ആദരവ്
പെരുവയൽ:
തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സബ്ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ എ.കെ റിൻശ
നസ്റിന് സ്വന്തം നാട്ടിൽ വെച്ച് ആദരവ് .
ഊർക്കടവ് ശാഖ ഗ്ലോബൽ കെ.എം.സി.സി യാണ് വുഷു ചാമ്പ്യൻഷിപ്പിലെ താരത്തിന്
അനുമോദന ചടങ്ങ് ഏർപ്പെടുത്തിയത്.
കുന്നമംഗലം വൈസ് ക്യാപ്റ്റൻ
അരീക്കുഴിയിൽ മുനീറിൻ്റെ മകളായ റിൻശ വാഴക്കാട് ഗവ ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ഫിറോസ് ആണ് വുഷുവിൻ്റെ പാഠങ്ങൾ പകർന്ന് നൽകിയത്.
ഊർക്കവിൽ വെച്ച് നടന്ന ചടങ്ങിൽ
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ മാസ്റ്റർ കെ എം സി സി യുടെ ഉപഹാരം റിൻശക്ക് സമർപ്പിച്ചു. വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് പി എം അബ്ദുറഹ്മാൻ ഹാജി ക്യാഷ് അവാർഡ് കൈമാറി.
കെ.എം.സി.സി വൈസ് പ്രസിഡണ്ട് ഫൈസൽ കായലം അധ്യക്ഷതവഹിച്ചു.
വൈസ് പ്രസിഡണ്ട് മുഹമ്മദ് എ പി, പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ ഷമീം കൈതോന എന്നിവർ ആശംസകൾ നേർന്നു.
ഗ്ലോബൽ കെഎംസിസി കായലം ശാഖ ജനറൽ സെക്രട്ടറി സലാം തറോൽ സ്വാഗതവും സെക്രട്ടറി ഷറഫുദ്ദീൻ എ കെ നന്ദിയും പറഞ്ഞു.
