Peruvayal News

Peruvayal News

താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് പൊളിറ്റിക്കൽ ക്യാമ്പിന് പ്രൗഢ തുടക്കം

താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് പൊളിറ്റിക്കൽ ക്യാമ്പിന് പ്രൗഢ തുടക്കം


താമരശ്ശേരി : 
പുതിയ കാലത്തോട് സംവദിക്കാൻ പാർട്ടിയെ പ്രാപ്തമാക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടനാ ശാക്തീകരണ പദ്ധതികൾക്ക് രൂപം നൽകാനുള്ള താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ പൊളിറ്റിക്കൽ റസിഡൻഷ്യൽ ക്യാമ്പിന് വയനാട്ടിലെ പടിഞ്ഞാറെതറ സിൽവർ വുഡ്സ് റിസോർട്ടിൽ പ്രൗഢമായ തുടക്കം. ക്യാമ്പിന്റെ സ്മരണ നിലർത്താൻ താമരശ്ശേരി കാരാടിയിൽ  മുസ്ലിം ലീഗ് കാരണവർ മുഹമ്മദ് കുട്ടി ഹാജി വൃക്ഷതൈ നട്ടു. ക്യാമ്പ് പ്രതിനിധികളുടെ യാത്ര കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി കെ.എം.അഷ്റഫ് മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.എസ്.മുഹമ്മദലി, ജനറൽ സെക്രട്ടറി പി.പി. ഹാഫിസ് റഹ് മാൻ ട്രഷറർ എൻ.പി. റസാഖ് മാസ്റ്റർ, ഭാരവാഹികളായ പി.ടി.ബാപ്പു, എ.പി. മൂസ്സ, പി.എ.സമദ്ഹാജി, എം. സുൽഫിക്കർ, എ.കെ. അസീസ്,പി. അസ്ഹറലി, ബഷീർ താമരശ്ശേരി അസീസ്, എ.കെ. കൗസർ ,  റഫീഖ് കൂടത്തായ്,എം.ടി. അയ്യൂബ് ഖാൻ , കെ.സി. ഷാജഹാൻ,എ.പി. സമദ് കോരങ്ങാട്, റാഷിദ് സബാൻ, ഫാസിൽ കാഞ്ഞിരത്തിങ്ങൽ, വി.കെ.മുഹമ്മദ് കുട്ടി മോൻ , സുബൈർ വെഴ്പ്പൂര്, ഹാജറ കൊല്ലരു കണ്ടി,തുടങ്ങിയവർ സംബന്ധിച്ചു. വിവിധ സെഷനുകളിലെ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷം  റസിഡൻഷ്യൽ പൊളിറ്റിക്കൽ  ക്യാമ്പ് ഇന്ന് സമാപിക്കും.
Don't Miss
© all rights reserved and made with by pkv24live