ചുവട് ശാഖ സംഗമം നടത്തി.
പെരുമണ്ണ :
കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം യൂത്ത് ലീഗ് കമ്മറ്റി പ്രഖ്യാപിച്ച ചുവട് ഇയ്യക്കാട്ടിൽ ശാഖ സംഗമം കോഴിക്കോട് ജില്ല മുസ്ലീം യൂത്ത് ലീഗ് ട്രഷറർ കെ.എം.എ റഷീദ് ഉദ്ഘാടനം ചെയ്തു. ശാഖാ യൂത്ത് ലീഗ് പ്രസിഡന്റ് കെ. യഹ് യ അധ്യക്ഷത വഹിച്ചു. ചുവട് വിശദീകരണം നിയോജക മണ്ഡലം മുസ്ലീം യൂത്ത് ലീഗ് പ്രസിഡന്റ് ഐ.സൽമാൻ നിർവഹിച്ചു. പെരുമണ്ണ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് എൻ.ടി അബ്ദുള്ള നിസാർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് കെ. മൂസ, എൻ. ലബീബ്, എ.പി സലീം, കെ.വാഹിദ് സംസാരിച്ചു. ശാഖ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഐ. ലുഖ്മാൻ സ്വാഗതവും ട്രഷറർ സി.ഇർഷാദ് നന്ദിയും പറഞ്ഞു.
