ജ്വലനം വിദ്യാഭ്യാസ പ്രവർത്തങ്ങൾ മാതൃകാപരം:
മുകുന്ദ് കുമാർ ഐ എ എസ്
മടവൂർ:
ഉയർന്ന സമൂഹം സൃഷ്ട്ടിക്കപ്പെടണമെങ്കിൽ വിദ്യാഭ്യാസം നിർബന്ധമാണെന്നും,
സമഗ്രമായ പദ്ധതികളിലൂടെ എല്ലാവരിലും വിദ്യാഭ്യാസം എത്തിക്കാനുള്ള ശ്രമങ്ങൾക്ക് പരിപൂർണ്ണ പിന്തുണ എല്ലാവരുടെയും ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും കോഴിക്കോട് ജില്ല അസിസ്റ്റന്റ് കലക്ടർ മുകുന്ദ് കുമാർ ഐ എ എസ് പറഞ്ഞു,
ജ്വലനം മടവൂർ പഞ്ചായത്ത് സംഘടിപ്പിച്ച എൽ എസ് എസ് ,യു എസ് എസ് പ്രതിഭകൾക്കുള്ള അനുമോദന ചടങ്ങും രക്ഷാകർതൃസംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം,
ജ്വലനം ചെയർമാൻ പി കെ അബ്ദുൽസലാം അധ്യക്ഷ്യം വഹിച്ചു.
എൽ എസ് എസ് യു എസ് എസ് ജേതാക്കൾക്കുള്ള അവാർഡുകൾ മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് വിതരണം ചെയ്തു,
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന സിദ്ധീഖലി അനുമോദന പ്രഭാഷണം നടത്തി ,
അഫ്സൽ മടവൂർ രക്ഷാകർതൃ സംഗമത്തിൽ ക്ലാസ് എടുത്തു.
മടവൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഫെബിന അബ്ദുൽ അസീസ് , പി കെ ഇ ചന്ദ്രൻ . സദാനന്ദൻ മാസ്റ്റർ
മെബർമാരായ സന്തോഷ് മാസ്റ്റർ അസീസ് സി പി ഷക്കില ബഷീർ,സോഷ്മസുർജിത്ത്,
സാഹിർ മാസ്റ്റർ, നാസർ മാസ്റ്റർ . വി ഷക്കീല , വിചിത്ര കെ. അൻവർ പി കെ ഡോ റോജിഷ . ഷൈജ ടീച്ചർ സക്കീർ കെ കെ , കെ എം അബൂബക്കർ ജാഫർ പി പി. ഇ പി അബ്ദുള്ള എ പി യൂസഫ് അലി സഹീർ മാസ്റ്റർ ഫാറൂഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ജ്വലനം ജനറൽ കൺവീനർ
എം അബ്ദുൽ അസീസ് സ്വാഗതവും വിബിൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
