കുന്ദമംഗലം സോൺ ഉണർത്തു സമ്മേളനം നാളെ
പെരുമണ്ണ :
അഹ്‌ലുസ്സു ന്ന നവോത്ഥാനത്തിൻറെ നേരവകാശികൾ എന്ന പ്രമേയത്തിൽ എസ് വൈ എസ് കുന്ദമംഗലം സോൺ സംഘടിപ്പിക്കുന്ന ഉണർത്തു സമ്മേളനം നാളെ വൈകുന്നേരം നാല് മണിക്ക് പെരുമണ്ണയിൽ നടക്കും.
സോൺ പ്രസിഡന്റ് ഇബ്രാഹിം സഖാഫി താത്തൂരിന്റെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സമ്മേളനം ഉൽഖാടനം ചെയ്യും.
സയ്യിദ് മുല്ലക്കോയ തങ്ങൾ കോളശ്ശേരി പ്രാർത്ഥന നിർവഹിക്കും.
എസ് വൈ എസ് സ്റ്റേറ്റ് ഉപാധ്യക്ഷൻ ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ജില്ലാ പ്രസിഡന്റ് അബ്ദുറഷീദ് സഖാഫി കുറ്റ്യാടി പ്രഭാഷണം നടത്തും.
സയ്യിദ് ഫള്ൽ ഹാഷിം സഖാഫി, അബ്ദുല്ലത്തീഫ് മുസ്‌ലിയാർ കുറ്റിക്കാട്ടൂർ, കെ ടി ഇസ്മായിൽ സഖാഫി പെരുമണ്ണ, അസൈനാർ മുസ്‌ലിയാർ വള്ളിക്കുന്ന്, എം ടി ശിഹാബുദ്ധീൻ സഖാഫി, സൈനുൽ ആബിദ് കുറ്റിക്കാട്ടൂർ സംബന്ധിക്കും.
സമ്മേനത്തിന്റെ പ്രചരണാർത്ഥം പെരുമണ്ണ, കുറ്റിക്കാട്ടൂർ സർക്കിളുകളിൽ സംഘടിപ്പിച്ച ബൈക്ക് റാലി പെരുമണ്ണയിൽ സമാപിച്ചു. ഷാഫി അഹ്സനി സന്ദേശം പ്രഭാഷണം നടത്തി. അഷ്‌റഫ് അഹ്സനി, ബാരി സഖാഫി, ജബ്ബാർ പെരുമണ്ണ, ഷാഹുൽ ഹമീദ് കുറ്റിക്കാട്ടൂർ, അഷ്‌റഫ് വെള്ളായിക്കോട് തുടങ്ങിയർ നേത്രത്വം നൽകി.
