പൈപ്പ് ലൈൻ റസിഡൻസ് അസോസിയേഷൻ മാവൂർ&സായി ഡിസാസ്റ്റർ മാനേജ്മെന്റ് കേരള എന്നിവരുമായി സഹകരിച്ചുകൊണ്ട് ജനങ്ങളിലെ ജീവൻരക്ഷാ മാർഗങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് ALARM സംഘടിപ്പിച്ചു :
27/3/22 ഞായർ 3.30 മുതൽ പൈപ്പ് ലൈൻ ലിറ്റിൽ ഫ്ലവർ ചർച്ച് പാരിഷ് ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ഒരു അപകടം ഉണ്ടായാൽ നമ്മൾ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങൾ. വീടുകളിൽ അശ്രദ്ധ കൊണ്ട് അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ നമ്മൾ പാലിക്കേണ്ട മുൻകരുതലുകൾ, ഇന്നത്തെ കാലത്ത് വീടുകളിലും മറ്റും ഉണ്ടാകുന്ന തീപിടുത്തം. അത് സംഭവിക്കാതിരിക്കാൻ നാം എടുക്കേണ്ട മുൻകരുതലുകൾ, ഒരു രോഗിക്ക് നാം കൊടുക്കേണ്ട പ്രാഥമിക ശുശ്രൂഷകൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സായി ഡിസാസ്റ്റർ മാനേജ്മെന്റ് കേരള ടീം പരിശീലനം നൽകി.
സായി ഡിസാസ്റ്റർ മാനേജ്മെന്റ് ടീമംഗങ്ങളായ സിനീഷ് കുമാർ സായി, നജ്മുദ്ദീൻ, ബിബി, തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി. ചടങ്ങിൽ പൈപ്പ് ലൈൻ റെസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ജയ്നി സുനിൽ അധ്യക്ഷത വഹിച്ചു സംസാരിച്ചു,സെക്രട്ടറി രവി പുനത്തിൽ സ്വാഗതവും, വൈസ് പ്രസിഡന്റ് സക്കറിയ ഇത്തി പറമ്പിൽ നന്ദിയും രേഖപ്പെടുത്തി.
പഞ്ചായത്ത് അംഗം വാസന്തി വിജയൻ, ഗീത കെ.സി, ട്രഷറർ പിൻ സൺ പീറ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
