അൽനൂർ പ്രീ സ്കൂളിന്റെ മൂന്നാം വാർഷിക ദിനാഘോഷം സംഘടിപ്പിച്ചു
പെരുമണ്ണ നൂറുൽ ഹുദാ മദ്രസക്ക് കീഴിലുള്ള സമസ്ത അസ്മി യുടെ സ്ഥാപനമായ അൽനൂർ പ്രീ സ്കൂളിന്റെ വാർഷിക ദിനാഘോഷം പെരുമണ്ണ ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.
പ്രധാന അധ്യാപിക സഫീറയുടെ അദ്യക്ഷതയിൽ
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് മെമ്പർ എംകെ റംല ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഫസീഹ ടീച്ചർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.
തുടർന്ന് LKG വിദ്യാർത്ഥിയായ റിദ് വാനെയും UKG വിദ്യാർത്ഥിനി ഫാത്തിമ മിദയെയും മികച്ച വിദ്യാർത്ഥികൾക്കുള്ള Excellence അവാർഡ് നൽകി ആദരിച്ചു. വേദിയിൽ സ്പോർട്സിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്കുള്ള ട്രോഫി സമ്മാനിച്ചു.
വിദ്യാർത്ഥികളുടെ വ്യത്യസ്തമായ കലാ പ്രകടനങ്ങളും ടാലെന്റ്റ് ടെസ്റ്റും സർഗ്ഗവേദിയുടെ മാറ്റുകൂട്ടി.
രക്ഷിതകളും വിദ്യാർത്ഥികളും നിറഞ്ഞ പ്രൌഢമായ സദസ്സ്
ഉച്ചക്ക് രണ്ടിന് ആരംഭിച്ച് വൈകുന്നേരം ഏഴ്മണിയോടെ സമാപിച്ചു. അർഷിദ ടീച്ചർ സ്വാഗതവും ഹസ്ന നന്ദിയും പറഞ്ഞു.
