Peruvayal News

Peruvayal News

അടിവാരം എ.എൽ.പി. സ്കൂളിൽ വാർഷികവും യാത്രയയപ്പും സംഘടിപ്പിച്ചു

അടിവാരം എ.എൽ.പി. സ്കൂളിൽ വാർഷികവും യാത്രയയപ്പും സംഘടിപ്പിച്ചു
  
  വാർത്ത: ഇ അഹമ്മദ് അടിവാരം 
                            
പുതുപ്പാടി: 
അടിവാരം എ.എൽ.പി. സ്കൂൾ 40 ആം വാർഷികവും കഴിഞ്ഞ 36 വർഷക്കാലം അടിവാരത്തെ രണ്ട് തലമുറക്കാർക്ക് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ഷാന്റി ടീച്ചർക്കുള്ള യാത്രയയപ്പും  2020-21 അദ്ധ്യായന വർഷത്തിൽ എൽ.എസ്.എസ്. നേടിയ 7 വിദ്യാർഥികൾക്കുള്ള സമ്മാന വിതരണവും സംഘടിപ്പിച്ചു.

സ്കൂളിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സ്കൂൾ സ്റ്റാഫ്, പി.ടി.എ., വിവിധ ക്ലബ്ബുകൾ ഷാന്റി ടീച്ചർക്ക് ഉപഹാരങ്ങൾ നൽകി. പൂർവ്വ വിദ്യാർത്ഥികളായ ഗ്രീൻ വോംസ് സി.ഇ.ഒ. ജാബിർ കാരാട്ടിനേയും ജീവകാരുണ്യ പ്രവർത്തകൻ ഷമീറിനേയും പൊന്നാട അണിയിച്ചും മുൻ പി.ടി.എ. പ്രസിഡന്റ് നാസർ കണലാടിനെ മൊമെന്റൊ നൽകിയും ചടങ്ങിൽ ആദരിച്ചു.

2020-21 വർഷത്തെ എൽ.എസ്.എസ്. പരീക്ഷയിൽ ഉന്നതവിജയം നേടിയ 7 വിദ്യാർഥികൾക്കുള്ള മൊമെന്റോയും ക്യാഷ് അവാർഡും നൽകി. കൂടാതെ സ്കൂളിന്റെ അഭ്യുദയകാംക്ഷികളിൽ നിന്നും ലഭിച്ച 7 സൈക്കിളുകൾ വിജയികൾക്ക് സമ്മാനിച്ചു. കഴിഞ്ഞ വർഷം അറബിക് ടാലന്റ് ടെസ്റ്റിൽ വിജയിച്ച 6 വിദ്യാർത്ഥികൾക്കുള്ള മൊമെന്റോയും ചടങ്ങിൽ വിതരണം ചെയ്തു. 

സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആയിഷക്കുട്ടി സുൽത്താൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മുസ്തഫ അധ്യക്ഷത വഹിച്ചു. ഹഫ്സത്ത് ടീച്ചർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പുതുപ്പാടി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സിന്ധു ജോയി, മെമ്പർമാരായ നജ്മുന്നിസ ഷരീഫ്, ഐബി റെജി, മുൻ അധ്യാപകരായ റോസമ്മ തോമസ്, ആഗ്നസ് ഫിലിപ്പ്, സ്കൂൾ മാനേജർ ജലീൽ, മുൻ എ.ഇ.ഒ. ഡോ. ഹുസൈൻ മാസ്റ്റർ, മുൻ പി.ടി.എ. പ്രസിഡന്റ് നാസർ, ജാബിർ കാരാട്ട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഷാന്റി ടീച്ചർ യാത്രയയപ്പിനുള്ള മറുപടി പ്രസംഗം നടത്തി. ഹെഡ്മിസ്ട്രസ്സ് ബിന്ദു ടീച്ചർ സ്വാഗതവും ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു. ശേഷം വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടേയും കലാപരിപാടികൾ നടന്നു.
 
   വാർത്ത: ഇ അഹമ്മദ് അടിവാരം 
Don't Miss
© all rights reserved and made with by pkv24live