വാർഷികാഘോഷവും സ്കോളർഷിപ്പ് ജേതാക്കളെ ആദരിക്കലും.
പെരുമണ്ണ:-
പെരുമണ്ണ എ എൽ പി സ്കൂളിന്റെ 118 മത് വാർഷികാഘോഷം മാർച്ച് 31 വ്യാഴാഴ്ച സ്കൂളിൽവെച്ച് നടക്കും.
വൈകിയിട്ട് 6 മണിക്ക് സാംസ്കാരിക സമ്മേളനം പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്യും.
തുടർന്ന് കഴിഞ്ഞ അധ്യയനവർഷം എൽ എസ് എസ് സ്കോളർഷിപ്പുകൾ കരസ്തമാക്കിയ വിദ്യാർത്ഥികൾക്കും അൽമാഹിർ അറബിക് സ്കോളർഷിപ്പുകൾ ലഭിച്ച വിദ്യാർത്ഥികൾക്കുമുള്ള ഉപഹാരങ്ങൾ നൽകും. തുടർന്ന് കുട്ടികളുടെ കലാവിരുന്ന് ഉണ്ടായിരിക്കും.
8 മണിക്ക് പ്രശസ്ത ഗായകൻ മുഹമ്മദ് അഫ്സൽ പങ്കെടുക്കുന്ന " മ്യൂസിക് നൈറ്റ് " ഉണ്ടായിരിക്കും
