എൽ.എസ്.എസ് വിജയികളെ അനുമോദിച്ചു.
പെരുമണ്ണ :
2020 -21 വർഷത്തിൽ എൽ.എസ്.എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മുസ്ലീം യൂത്ത് ലീഗ് ഇയ്യക്കാട്ടിൽ ശാഖ കമ്മറ്റി അനുമോദിച്ചു. വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ മുസ്ലീം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡണ്ട് ഐ. സൽമാൻ വിതരണം ചെയ്തു. ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് കെ. യഹ് യ അധ്യക്ഷത വഹിച്ചു. ജില്ല യൂത്ത് ലീഗ് ട്രഷറർ കെ.എം.എ റഷീദ്, വാർഡ് ലീഗ് പ്രസിഡന്റ് കെ. മൂസ, എൻ. ലബീബ്, എ.പി സലീം, കെ.വാഹിദ് സംസാരിച്ചു. ശാഖാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഐ. ലുഖ്മാൻ സ്വാഗതവും സി.ഇർഷാദ് നന്ദിയും പറഞ്ഞു.
