Peruvayal News

Peruvayal News

സംഗീത മഴയായി എളമരം ബി ടി എം ഒ യു പി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും സമാപിച്ചു.

സംഗീത മഴയായി എളമരം ബി ടി എം ഒ യു പി സ്കൂൾ  വാർഷികവും യാത്രയയപ്പ് സമ്മേളനവും സമാപിച്ചു.
വാഴക്കാട് :
എളമരം ബി ടി എം ഒ യു പി സ്കൂളിന്റെ 46 മത് വാർഷികവും ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാനധ്യാപിക റജീന ടീച്ചർ, ശ്യാമള ടീച്ചർ, എളമരം ജി എൽ പി എസ് ഹെഡ് മാസ്റ്റർ കൃഷ്ണൻ കുട്ടി മാസ്റ്റർ എന്നിവർക്കുള്ള യാത്രയയപ്പും നടന്നു. സ്വാഗത സംഘം ചെയർമാൻ ശുക്കൂർ വെട്ടത്തൂർ അധ്യക്ഷനായിരുന്നു. 

വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മലയിൽ അബ്ദുറഹ്മാൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ഹാസ്യ ചലച്ചിത്ര താരം നിർമ്മൽ പാലാഴി മുഖ്യ അതിഥിയായിരുന്നു. വാർഷിക സപ്പ്ളിമെന്റ് റെസ്‌പെറ്റോ പ്രകാശനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി വി സക്കരിയ നിർവ്വഹിച്ചു.ഗ്രാമ പഞ്ചായത്തംഗം ബഷീർ മാസ്റ്റർ, ജൈസൽ എളമരം,വി രാജഗോപാലൻ മാസ്റ്റർ, കെ വി മുഹമ്മദ്, ഷംസു മപ്രം,ബേബി കൃഷ്ണൻ,അസീസ് മാസ്റ്റർ,ജമാൽ മാസ്റ്റർ, ഭാസ്കരൻ മാസ്റ്റർ, പൂക്കോയതങ്ങൾ, ബാരിജ് വെട്ടത്തൂർ, മൊയ്‌തീൻ കുട്ടി,സഹീർ ബാബു, വൈറ്റമിൻഹമീദ്,ജയശ്രീ ടീച്ചർ,സുധ ടീച്ചർ, റഫീഖ് ടി കെ, സാജിദ പി, രാകേന്ദു കെ വർമ്മ, റീഷ്മ ദാസ്, ഹഫ്സ ടി കെ, സജ്‌ന വി പി, സാജിത ഷബീർ, ഫിർദൗസ് ബാനു എന്നിവർ ആശംസകൾ അറിയിച്ചു.യു എസ് എസ്, എൽ എസ് എസ് വിജയികൾക്കും വിവിധ മത്സരവിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.വാർഷികത്തോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം, പ്രശസ്ത ഗായിക ഫാസില ബാനു, സിദ്ധീഖ് എളമരം എന്നിവർ നയിച്ച ഗാന വിരുന്ന്, ബാല ഫുട്ബോൾ ടൂർണമെന്റ്, ചിത്രരചന മത്സരം എന്നിവയും നടന്നു.സ്വാഗതസംഘം ജനറൽ കൺവീനർ ഒ എം നൗഷാദ് സ്വാഗതവും ബിടിഎംഒ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ബോസ പ്രസിഡണ്ട് മുസ്തഫ വാഴക്കാട് നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live