കൊളത്തറ NSS യൂണിറ്റ് മെഡിസിൻ കവർ വിതരണം ചെയ്തു.
ഫറോഖ് :
കൊളത്തറ,കാലിക്കറ്റ് ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ദി ഹാന്റിക്കാപ്പ്ഡ് നാഷണൽ സർവീസ് സ്കീമി(NSS)ന്റെ നേതൃത്വത്തിൽ നല്ലളം ഗവ: പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് സൗജന്യമായി മെഡിസിൻ കവർ നിർമ്മിച്ച് നൽകി. സംസ്ഥാനത്ത ഏക ഭിന്നശേഷി NSS യൂണിറ്റിലെ കാഴ്ച പരിമിതരും കേൾവി പരിമിതരുമായ വളണ്ടിയർമാരാണ് കവറുകൾ നിർമിച്ച് നൽകിയത്. ചടങ്ങിൽ ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ ദീപ്തി, അനു, ഹബീബ് റഹ്മാൻ, സറീന എന്നിവർ മെഡിസിൻ കവർ ഏറ്റുവാങ്ങി. എൻ എസ് എസ് വളണ്ടിയർമാരായ സീനത്ത് കെ.പി , ഷഹല എന്നിവർ പങ്കെടുത്തു.
