Peruvayal News

Peruvayal News

ധാർമിക ജീവിതം സുരക്ഷിത സമൂഹം:


ധാർമിക ജീവിതം സുരക്ഷിത സമൂഹം:

മെഡിക്കൽ കോളേജ് മണ്ഡലം മുജാഹിദ് സമ്മേളനം സമാപിച്ചു

ഇന്ത്യയിൽ ഏതൊരു സമൂഹത്തിനും അവരവരുടെ മതങ്ങളിൽ വിശ്വസിക്കുവാനും ആചാരാനുഷ്ഠാനങ്ങൾ നിർവ്വഹിക്കുവാനും അവകാശമുണ്ടെന്നും
ഭരണഘടനഅത് അനുവദിക്കുന്നുണ്ടെന്നും അത് തടയുന്നത്  ഭരണഘടനാവിരുദ്ധമാണെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മെഡിക്കൽ കോളേജ് മണ്ഡലം സെക്രട്ടറി അബ്ദുറഹ്മാൻ കെ പി സ്വാഗതം പറയുകയും 

മണ്ഡലം പ്രസിഡണ്ട് 
ടി എം ആലി അധ്യക്ഷത വഹിക്കുകയും ചെയ്തു 

വിസ്ഡം  ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി ബഷീർ  V T 
സമ്മേളനം ഉദ്ഘാടനം ചെയ്തു 

സ്ഥലം എംഎൽഎ അഡ്വക്കേറ്റ് പി ടി എ റഹീം 
വിസ്ഡം  ഇസ്ലാമിക് ഓർഗനൈസേഷന്റെ പ്രവർത്തനങ്ങൾ ക്യു ആർ കോഡി ലൂടെ പരിചയപ്പെടുത്തുന്ന സ്മാർട്ട് ബോർഡ് 
ഉദ്ഘാടനം ചെയ്യുകയും 

മണ്ഡലത്തിൽനിന്ന് 
വിശുദ്ധ ഖുർആൻ മനപ്പാഠമാക്കിയ
(ഹാഫിളുകൾ )
1.മുഹമ്മദ്‌ ഷിജാസ് 
2.ജാഷിൽ ഇബ്രാഹിം KP 
3.അഹ്‌മദ്‌ അബ്ദുറഹ്മാൻ KP
എന്നിവർക്കുള്ള 
ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു 

ദിനേശ് പെരുമണ്ണ 
(യുഡിഎഫ് )
ആശംസകൾ  അറിയിച്ചു സംസാരിച്ചു

വനിതാ സമ്മേളനത്തിൽ ധാർമിക ജീവിതം  എന്ന വിഷയത്തിൽ 
പ്രൊഫ : ജൗഹർ മുനവ്വർ സംസാരിച്ചു
 പൊതുസമ്മേളനത്തിൽ   ജീവിതം എന്തിനു വേണ്ടി എന്ന വിഷയത്തിൽ
ശരീഫ് കാര സംസാരിച്ചു

ധാർമിക ജീവിതം സുരക്ഷിത സമൂഹം എന്ന വിഷയത്തിൽ 
അബ്ദുറഷീദ് കുട്ടമ്പൂർ സംസാരിച്ചു

ബാല സമ്മേളനത്തിൽ ആലി ടി എം സക്കരിയ  അംജദ് കെ പി മുഹ്സിൻ  എന്നിവർ ക്ലാസെടുത്തു

വിസ്ഡം യൂത്ത് മണ്ഡലം പ്രസിഡണ്ട് സക്കറിയ ആശംസകൾ അറിയിച്ചു
 പെരുമണ്ണ വിസ്ഡം യൂത്ത് സെക്രട്ടറി 
 ജൂസീർ നന്ദി പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live