ഛായാപടം അനാച്ഛാദനം
മൺമറഞ്ഞ കോൺഗ്രസ്സ് നേതാവ് ഷൗക്കത്തലി പുനത്തിലിൻ്റെ ഛായാപടം മണ്ഡലം കോൺഗ്രസ്സ് ഓഫീസിലെ ഷൗക്കത്തലി പുനത്തിൽ സ്മാരക ഹാളിൽ കെ പി സി സി വർക്കിങ് പ്രസിഡണ്ട് അഡ്വ. ടി സിദ്ദിഖ് അനാച്ഛാദനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വിനോദ് മേക്കോത്ത് അധ്യക്ഷത വഹിച്ചു.
പെരുവയൽ ബ്ലോക്ക് പ്രസിഡണ്ട് എ ഷിയാലി, മുൻ കെ പി സി സി അംഗം വി പി രാജൻ, പന്തീരാങ്കാവ് മണ്ഡലം പ്രസിഡണ്ട് എൻ മുരളീധരൻ, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് സുജിത് കഞ്ഞോളി, പി എം സലീം, ജംഷീർ ചുങ്കം, മണാൽ വാസുദേവൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് ഭാരവാഹികളായ എ വീരേന്ദ്രൻ, ടി പി ഹസ്സൻ, സുബൈർ കൈമ്പാലം എന്നിവർ നേതൃത്വം നൽകി.
