ഹയർ സെക്കന്ററി ഡിപ്പാർട്ട്മെന്റ് കരിയർ ഗൈഡൻസ് & അഡോളസൻസ് കൗൺസിൽ സെല്ലിന്റെ നേതൃത്വത്തിൽ കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ സൗഹൃദ ക്ലബ് സേഫ്റ്റി പ്ലസ് ദുരന്ത നിവാരണ വിദ്യാഭ്യാസ ശിൽപശാല സംഘടിപ്പിച്ചു.
ഹെഡ് മാസ്റ്ററും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ നിയാസ് ചോല അധ്യക്ഷത വഹിച്ച പരിപാടിയിൽ ട്രോമ കെയർ വളണ്ടിയറും സാമൂഹ്യ സന്നദ്ധ പ്രവർത്തകനുമായ മഠത്തിൽ അബ്ദുൾ അസീസ് ക്ലാസെടുത്ത് സംസാരിച്ചു. പി.എസ്,മുഹമ്മദ് സുബിൻ, അനുഗ്രഹജോസ് , മുഹമ്മദ് സിനാൻ, അബൂബക്കർ സിദ്ധിഖ് എന്നിവർ ആശംസ പ്രസംഗം നടത്തി. സൗഹൃദ കോ-ഓർഡിനേറ്റർ എ.എം ബിന്ദുകുമാരി സ്വാഗതവും, കൺവീനർ അർച്ചന സുരേന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.
