Peruvayal News

Peruvayal News

കെ റെയിൽ ഭരണകൂട ഭീകരത അവസാനിപ്പിക്കണം:യുവ രാഷ്ട്രീയ ജനത ദൾ സംസ്ഥാന ജനറൽ സെക്രട്ടറി എ പി യൂസഫ് അലി

കെ റെയിൽ ഭരണകൂട ഭീകരത അവസാനിപ്പിക്കണം:
യുവ രാഷ്ട്രീയ ജനത ദൾ സംസ്ഥാന ജനറൽ സെക്രട്ടറി എ പി യൂസഫ് അലി 

കോഴിക്കോട്:
കെ റെയിൽ പദ്ധതിയുടെ പേരിൽ യാതൊരു മുന്നറിയിപ്പും നൽയാതെ  ഭീഷണിപ്പെടുത്തി   വീടുകളിൽ കയറി ഭരണകൂടവും പോലീസും നടത്തുന്ന കെ റെയിൽ കല്ല് സ്ഥാപിക്കലും അക്രമവും അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് യുവ രാഷ്ട്രീയ ജനത ദൾ സംസ്ഥാന ജനറൽ സെക്രട്ടറി എ പി യൂസഫ് അലി മടവൂർ.

വൃദ്ദരായ സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകളിൽ പോലും കെ റെയിൽ കല്ല് സ്ഥാപിക്കുവാൻ എത്തുന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവർ വളരെ മോശമായാണ്പെരുമാറുന്നത് ,
ജനിച്ച് വളർന്ന മണ്ണിൽ നിന്ന് ഒരു സുപ്രഭാതതത്തിൽ എല്ലാം നഷ്ട്ടപ്പെടുന്ന ഭീതിയിലാണ് നാട്ടുകാർ,
ലോൺ എടുത്തും  പലരിൽ നിന്നും കടം വാങ്ങിയും നിർമിക്കുന്ന വീടുകൾ പലതും ഈ മേഖലയിൽ പൂർത്തിയാവുന്നതെയുള്ളൂ
ആകെ ഉള്ള കിടപ്പാടവും നഷ്ട്ടപ്പെടുന്ന വലിയ മാനസിക പ്രയാസത്തിലൂടെയാണ് ഈ കുടുംബങ്ങൾ കടന്ന് പോകുന്നത്.
ജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കേണ്ട സർക്കാർ വികസനത്തിന്റെ പേര് പറഞ്ഞ് ജനങ്ങളുടെ മേൽ ക്രൂരമായ നടപടികൾ അടിച്ചേൽപ്പിക്കുകയാണ് ,
ഈ ഭരണകൂട ഭീകരതെക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും,
കെ റെയിൽ ഭീകതക്ക് ഇരകളായ ജനങ്ങൾക്കൊപ്പം അതിജീവന സമര പോരാട്ടങ്ങൾക്ക് യുവ രാഷ്ട്രീയ ജനത ദൾ ന്റെ എല്ലാ പിന്തുണയും അറിയിക്കുന്നതായും , ഐക്യദാർഢ്യം അറിയിക്കുന്നതായും അദ്ധേഹം പറഞ്ഞു,

ശശീധരൻ പുലരി , സമീറു റഹ്മാൻ , അബ്ദുല്ല അലവി മുഹമ്മദ്  എന്നിവർ സംസാരിച്ചു ...
Don't Miss
© all rights reserved and made with by pkv24live