Peruvayal News

Peruvayal News

മലയമ്മ എ യു.പി സ്കൂളിൽ സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രധാനാധ്യാപകൻ രാജേന്ദ്രകുമാർ മാസ്റ്റർക്കും സുരേഷ് മാസ്റ്റർക്കും പി.ടി.എ കമ്മിറ്റിയുടെയും പൂർവ വിദ്യാർഥികളുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

        യാത്രയയപ്പ് നൽകി
കെട്ടാങ്ങൽ: 
മലയമ്മ എ യു.പി സ്കൂളിൽ സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രധാനാധ്യാപകൻ രാജേന്ദ്രകുമാർ മാസ്റ്റർക്കും സുരേഷ് മാസ്റ്റർക്കും പി.ടി.എ കമ്മിറ്റിയുടെയും പൂർവ വിദ്യാർഥികളുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
അഡ്വ: പി.ടി.എ റഹീം എം.എൽ എ ഉദ്ഘാടനവും മെമൻ്റോ വിതരണവും നിർവഹിച്ചു.അബ്ദുറഹിമാൻ പി.സി അധ്യക്ഷത വഹിച്ചു. ജബ്ബാർ മലയമ്മ അധ്യാപകർക്ക് പൊന്നാടയണിയിച്ചു.ജനാർദ്ദനൻ മാസ്റ്റർ, എൻ.പി.ഹംസ മാസ്റ്റർ, മധുമാസ്റ്റർ, പി.മൊയ്തീൻ മാസ്റ്റർ, സദാനന്ദൻ മാസ്റ്റർ, വേലായുധൻ മാസ്റ്റർ, അസീസ് മുസ്ലിയാർ ജംഷീന, ഹസീന.പി, കൃഷ്ണൻകുട്ടി മാസ്റ്റർ, പ്രസംഗിച്ചു. കുഞ്ഞിമരക്കാർ മലയമ്മ സ്വാഗതവും ബീന ടീച്ചർ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live