ചൂലൂർ CH സെന്ററിന് ഫണ്ട് കൈമാറി
മാവൂർ:
എളമരം CH കൾച്ചറൽ സെന്റർ സംഘടിപ്പിച്ച ഫുട്‌ബോൾ മേളയിലൂടെ പിരിഞ്ഞു കിട്ടിയ 50000 രൂപ കാൻസർ രോഗികളുടെ ആശാ കേന്ദ്രമായ ചൂലൂർ CH സെന്ററിന് കൈമാറി.
ചൂലൂരിൽ വെച്ച് നടന്ന ഹൃസ്വമായ ചടങ്ങിൽ വെച്ഛ്.
CH സെന്റർ ജനറൽസെക്രട്ടറി കെ എ ഖാദർ മാസ്റ്റർ ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സിദ്ധീഖ് എറക്കോടനിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി.
പരിപാടിയിൽ കുന്നമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രെഷറർ എൻ.പി.ഹംസ മാസ്റ്റർ, ചാത്തമംഗലം
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് NM ഹുസ്സയിൻ, ജനറൽ സെക്രട്ടറി അഹമ്മദ് കുട്ടി അരയങ്കോട്, വൈസ് പ്രസിഡണ്ട് ഇ.സി. ബഷീർ മാസ്റ്റർ
CH സെന്റർ ഭാരവാഹികളായ കെ. ആലിഹസ്സൻ , ടി. അബ്ദുറഹിമാൻ ഹാജി, പിപി. അബ്ദുറഹിമാൻ , പി.പി.മൊയ്തീൻ ഹാജി, മുസ്ലിം ലീഗ് ഭാരവാഹികളായ എംപി റസാഖ്, എംപി സലാം. എളമരം CH കൾച്ചറൽ സെന്റർ ഭാരവാഹികളും, ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളുമായ ഷംസു കൈതക്കൽ.KP അസീസ്. റസാഖ് TP. മൻസൂർ അമീൻ, തൗഫീഖ് CH, റാസിഖ് കോലോത്തുംകടവ്, നിഹാൽ KP, A C റാഫി, അപ്പാട്ട് ആലി, ഷൻവിൽ സഹീർ vc എന്നിവരും സംബന്ധിച്ചു..
