യാത്രയയപ്പും അനുമോദനവും നൽകി
താമരശ്ശേരി :
കൈതപ്പൊയിൽ ജി.എം.യു.പി.സ്കൂളിൽ നിന്ന് ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപിക ജാൻസി കെ.പി യ്ക്ക് പി.ടി.എ, എസ്.എം.സി.സ്റ്റാഫ്, എം പി ടി എ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യാത്രയയപ്പും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റും വിദ്യാരംഗം കലാസാഹിത്യ വേദി സംസ്ഥാനതല ചെറുകഥാ മത്സരത്തിൽ ഒന്നാം സ്ഥാനവും നേടിയ ഡോ:രതീഷ് കുമാർ സി.പി യ്ക്ക് അനുമോദനവും നൽകി.
പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ആയിഷക്കുട്ടി സുൽത്താൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഷംസീർ കുനിയിൽ അധ്യക്ഷനായി. പ്രധാന അധ്യാപകൻ ബെന്നി കെ.ടി. സ്വാഗതം പറഞ്ഞു. ചടങ്ങിൽ പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീർ പോത്താറ്റിൽ മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത് അംഗങ്ങളായ രാധ ടീച്ചർ, റംല ഒ എം, നജ്മുന്നിസ, ഉഷ വിനോദ്, എസ് എം സി ചെയർമാൻ ടി.കെ സുഹൈൽ, കെ.സി ജാബിർ, എം പി ടി എ ചെയർപേഴ്സൺ റഹ്മത്ത്, ഹാരിസ് മഹ്ബൂബി, സിദ്ധിഖ്, സി.കെ ബഷീർ, ആബിദ് മാസ്റ്റർ, ഇ.കെ രാമചന്ദ്രൻ മാസ്റ്റർ, അബ്ദുൽ കഹാർ, എ.പി ബഷീർ, അഷ്‌റഫ് എലിക്കാട് തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ
എൽ.എസ്.എസ്., യു.എസ്.എസ്., അൽ മാഹിർ - അറബിക് ടാലന്റഡ് ടെസ്റ്റ്, ജഷനെ ഉറുദു കോംപറ്റിഷൻ വിജയികൾ, മുൻ പ്രധാന അധ്യാപകൻ എം.പി അബ്ദുറഹ്മാൻ മാസ്റ്ററുടെ പിതാവ് കോയതീൻ എം.പി യുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ മികച്ച രണ്ട് വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് അവാർഡ്, മുൻ അധ്യാപകൻ ആബിദ് മാസ്റ്റർ എൽഎസ്എസ്, യുഎസ്എസ് വിജയികൾക്ക് നൽകുന്ന ക്യാഷ് അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. കെ.വി മുഹമ്മദ് മാസ്റ്റർ നന്ദി പറഞ്ഞു.
