Peruvayal News

Peruvayal News

നീണ്ട 36 വർഷത്തെ സേവനത്തിനൊടുവിൽ വിരമിക്കുന്ന വി.ഉഷ ടീച്ചർക്ക് പി.ടി എ - എസ് എം സി കമ്മിറ്റികൾ സംയുക്തമായി ഊഷ്മളമായ യാത്രയയപ്പ് നൽകി.

നീണ്ട 36 വർഷത്തെ സേവനത്തിനൊടുവിൽ 
പടിയിറങ്ങുന്ന വി.ഉഷ ടീച്ചർക്ക് പി.ടി എ - എസ് എം സി കമ്മിറ്റികൾ സംയുക്തമായി ഊഷ്മളമായ യാത്രയയപ്പ് നൽകി.


നീണ്ട 36 വർഷത്തെ സേവനത്തിനൊടുവിൽ  പടിയിറങ്ങുന്ന ജി എൽ പി സ്കൂൾ വളയന്നൂരിലെ പ്രധാന അധ്യാപിക
വി.ഉഷ ടീച്ചർക്ക്  പി.ടി എ - എസ് എം സി കമ്മിറ്റികൾ സംയുക്തമായി ഊഷ്മളമായ യാത്രയയപ്പ് നൽകി. 
അഞ്ചുവർഷം വളയന്നൂർ സ്കൂളിൽ
പ്രധാന അധ്യാപികയായി തുടരുന്ന ഉഷ ടീച്ചർ മാവൂർ ഗ്രാമപഞ്ചായത്ത് 
ഇംപ്ലിമെൻ്റിങ് ഓഫീസർ കൂടിയാണ്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ഉഷ ടീച്ചർക്കുള്ള പി  ടി എ യുടെ ഉപഹാരം സമർപ്പിക്കുകയും ചെയ്തു.
എൽ എസ് എസ് , അൽ മാഹിർ പരീക്ഷകളിലെ ജേതാക്കൾക്കും മറ്റു മത്സര വിജയികൾക്കും ചടങ്ങിൽ വെച്ച് ഉപഹാരങ്ങൾ നൽകി..

പഞ്ചായത്ത് അംഗം ടി  ടി ഖാദർ അധ്യക്ഷത വഹിച്ചു.

 പി ടി എ വൈസ് പ്രസിഡണ്ട് മാരായ
ജലീൽ മേപങ്ങോട്ട്,
സമദ് കെ.പി ,
എസ് എം സി വൈസ് ചെയർമാൻ 
അബ്ദുല്ലാ മാങ്ങാട്ട് , പാറയിൽ അബ്ദുസലാം , എസ്.ആർ.ജി കൺവീനർ ഷീജ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
വി.ഉഷ ടീച്ചർ മറുപടി പ്രസംഗം നടത്തി.

പി.ടി.എ പ്രസിഡണ്ട് സലാം  സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ഷോണിജ നന്ദിയും പറഞ്ഞു.

ഇതെ തുടർന്ന് വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാ പരിപാടികളും അരങ്ങേറി.
Don't Miss
© all rights reserved and made with by pkv24live