സി.എച്ച്. സെന്റർ ധനശേഖരണാർത്ഥം ഫാമിലി, അൽത്താഫ് ബസുകൾ കാരുണ്യ യാത്ര നടത്തുന്നു.
മടവൂർ :
കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രമായി പ്രവർത്തിക്കുന്ന സി.എച്ച്.സെന്ററിന്റെ ധനശേഖരണാർത്ഥം നരിക്കുനി - എരവന്നൂർ - കോഴിക്കോട് റൂട്ടിൽ പോവുന്ന അൽത്താഫ് ബസും നരിക്കുനി - പുല്ലാളൂർ - കോഴിക്കോട് റൂട്ടിൽ പോവുന്ന ഫാമിലി ബസുമാണ് ഏപ്രിൽ 8 വെള്ളിയാഴ്ച കാരുണ്യ യാത്ര നടത്തുന്നത്. മടവൂർ രാംപൊയിൽ സ്വദേശി കെ.പി. മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള രണ്ടു ബസും മുൻ വർഷങ്ങളിലും കാരുണ്യ യാത്ര നടത്തിയിരുന്നു. സി.എച്ച് സെന്റർ നിരവധി നിർദ്ധന രോഗികൾ ക്കാണ് സാന്ത്വനമേകുന്നത്.
