ക്ഷേത്ര പരിസരം ശുചീകരിച്ച് ഡിവൈഎഫ്ഐ യൂണിറ്റുകൾ
ഒളവണ്ണ:
ക്ഷേത്ര പരിസരം ശുചീകരിച്ച് ഡിവൈഎഫ്ഐ യൂണിറ്റുകൾ. മലബാറിലെ കൊടുങ്ങലൂർ എന്നറിയപ്പെടുന്ന പാലകുറുംബ ഭഗവതി ക്ഷേത്രത്തിലെ (മലബാർ ദേവസ്വം ബോർഡ് കീഴിൽ) മീനഭരണി വേല ഉത്സവം രണ്ട് ദിവസമായി ഭക്തി നിർഭരമായി ആഘോഷത്തോടു കൂടി കൊണ്ടാടി. വേല കഴിഞ്ഞ ക്ഷേത്ര പരിസരവും പഞ്ചായത്ത് മിനിസ്റ്റേഡിയവും ഡിവൈഎഫ്ഐ പ്രവർത്തകൾ ശുചികരിച്ചു. ഡിവൈഎഫ്ഐ പന്തീരങ്കാവ് വെസ്റ്റ് മേഖല സെക്രട്ടറി സ: ദീപക്ക്, സ: ജിനു, സ: നിധിൻ.പി, ഡിവൈഎഫ്ഐ പാലകുറുമ്പ, ചേരിപ്പാടം യൂണിറ്റ് അംഗങ്ങളും പങ്കെടുത്തു കൊണ്ടാണ് ശുചീകരണ പ്രവർത്തികൾ നടത്തിയത്.
