LSS- USS വിജയികളെ അനുമോദിച്ചു
പെരിങ്ങൊളം:
GHSS പെരിങ്ങൊളം 2020- 2021 അധ്യയന വർഷത്തെ LSS- USS വിജയികളെ PTA യുടെ നേതൃത്വത്തിൽ അനുമോദിച്ചു.
പ്രൈമറി ഇൻ ചാർജ്ജ് അഷറഫ് മാഷ് സ്വാഗതവും HM സജീവ് അമ്മാം കുഴിയിൽ അധ്യക്ഷത വഹിക്കുകയും ചെയ്ത യോഗത്തിൽ PTA പ്രസിഡൻ്റ് ജാഫർ വിജയികൾക്ക് ഉപഹാര സമർപ്പണം നടത്തി സംസാരിച്ചു. LSS കൺവീനർ ഷീന ടീച്ചർ, USS കൺവീനർ ശ്രീജുൽ മാഷ് , SRG കൺവീനർ അബ്ദുൽ ഗഫൂർ മാഷ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി മിനി ടീച്ചർ നന്ദി അർപ്പിച്ചു .നിലവിൽ 8 USS ഉം 6 LSS ഉം ആണ് സ്ക്കൂളിന് ലഭിച്ചത്
