Peruvayal News

Peruvayal News

റമളാൻ പ്രഭാഷണം നാളെ (ഏപ്രിൽ 4 ) മുതൽ മാവൂരിൽ

റമളാൻ പ്രഭാഷണം നാളെ (ഏപ്രിൽ 4 ) മുതൽ മാവൂരിൽ


മാവൂർ
മാവൂർ ടൗൺ മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാൻ പ്രഭാഷണം ഏപ്രിൽ നാല് മുതൽ 11 വരെ മാവൂർ രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മർഹൂം ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ രാവിലെ 8 30 മുതലാണ് പ്രഭാഷണം. ഏപ്രിൽ നാലിനു തിങ്കളാഴ്ച സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ പ്രഭാഷണ പരമ്പര  ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്റർ അധ്യക്ഷത വഹിക്കും. വലിയ ജുമാഅത്ത് പള്ളി ഖത്തീബ് കെ മുഹമ്മദ് ബാഖവി, മാവൂർ ടൗൺ ജുമാഅത്ത് പള്ളി ഖത്തീബ് മുജീബ് റഹ്മാൻ ഹസനി, വലിയ ജുമുഅത്ത് പള്ളി പ്രസിഡണ്ട് എൻ.പി. അഹമ്മദ്, കൽപ്പള്ളി ജുമാഅത്ത് പള്ളി ഖത്തീബ് മുഹമ്മദ് അഷ്റഫ് റഹ്മാനി എന്നിവർ സംസാരിക്കും.  സൈനുൽ ആബിദ് ഹുദവി ചേകന്നൂർ 'കാരുണ്യത്തിന്റെ ദിനരാത്രങ്ങൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. അഞ്ചിനു ചൊവ്വാഴ്ച സാലി ഹുദവി തൂത, ആറിന് ബുധനാഴ്ച മുനീർ ഹുദവി വിളയിൽ, എഴിനു വ്യാഴാഴ്ച മുജീബുറഹ്മാൻ ഹസനി എന്നിവർ പ്രഭാഷണം നടത്തും. ഏപ്രിൽ 10ന് പി ടി എ റഹീം എം എൽ എ പ്രഭാഷണം ഉദ്ഘാടനം ചെയ്യും. മരണം മറന്ന മനുഷ്യൻ എന്ന വിഷയത്തിൽ ഖലീൽ ഹുദവി കാസർകോട് പ്രഭാഷണം നടത്തും.. ഏപ്രിൽ 11ന് ഫാറൂഖ് ഹുദവി ചെമ്മാട് പ്രഭാഷണം നടത്തും. അന്നേദിവസം  ദിക്റ് ദുആ മജ്‌ലിസിന് സയ്യിദ് ജിഫ്രി കുഞ്ഞി സീതിക്കോയ തങ്ങൾ നേതൃത്വം നൽകും. പ്രഭാഷണം ശ്രവിക്കാൻ  സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ മാവൂർ ടൗൺ മഹല്ല് ഖത്തീബ് മുജീബ് റഹ്മാൻ ഹസനി, മഹല്ല് പ്രസിഡണ്ട് എം.പി. അലവിക്കുട്ടി ഹാജി,
മഹല്ല് ജന: സെക്രട്ടറി കെ. ജാഫർ, മഹല്ല് ട്രഷറർ മുഹമ്മദ് അഷ്റഫ് വളപ്പിൽ എന്നിവർ പങ്കെടുത്തു
Don't Miss
© all rights reserved and made with by pkv24live