Peruvayal News

Peruvayal News

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ലക്ഷം വീട് കോളനികളുടെ നവീകരണത്തിന് തുടക്കമായി:മാതൃക പ്രവർത്തനമെന്ന് ജില്ല കലക്ടർ

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ലക്ഷം വീട് കോളനികളുടെ നവീകരണത്തിന് തുടക്കമായി:
മാതൃക പ്രവർത്തനമെന്ന് ജില്ല കലക്ടർ
മുക്കം: 
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ലക്ഷം വീട് കോളനികളുടെ നവീകരണ പ്രവൃത്തിക്ക് തുടക്കമായി. പതിനാലാം വാർഡിലെ ആലുങ്ങൽ തടായി, രണ്ടാം വാർഡിലെ കാരക്കുറ്റി കോളനികളാണ് ആധുനിക രീതിയിൽ നവീകരിക്കുന്നത്. കാരക്കുറ്റിയിൽ 10 വീടുകളും ആലുങ്ങലിൽ 20 ഓളം വീടുകളും നവീകരിക്കുന്നുണ്ട്. ഇതിൽ 10 എണ്ണം പൂർണ്ണമായും പൊളിച്ചുമാറ്റി നിർമ്മിക്കുകയാണ്. രണ്ട് കോളനികളിലുമായി മറ്റ് വീടുകളിലെ പ്ലാസ്റ്ററിംഗ്, റിപ്പയറിംഗ് കോളനിയിൽ ഇൻ്റർലോക്ക് കട്ട വിരിക്കൽ, സൗന്ദര്യവൽക്കരണം, ഗേറ്റ് സ്ഥാപിക്കൽ, തുടങ്ങിയ പ്രവൃത്തികളുമാണ് നടക്കുന്നത്. ഗ്രാമ പഞ്ചായത്ത് ഫണ്ടിന് പുറമെ പൊതുജനങ്ങളിൽ നിന്ന് സമാഹരിക്കുന്ന ഫണ്ടും ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം ആലുങ്ങൽ ലക്ഷം വീട് കോളനിയിൽ കോഴിക്കോട് ജില്ല കലക്ടർ ഡോ: നരസിംഹുഗാരി ടി എൽ റെഡ്ഡി നിർവഹിച്ചു.പൊതു ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ഏറെ മാതൃകപരമാണന്ന് അദ്ധേഹം പറഞ്ഞു.  ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസി: വി. ഷംലൂലത്ത് അധ്യക്ഷയായി. അന്താരാഷ്ട്ര ജലദിനത്തോടനുബന്ധിച്ചും വനിത ദിനത്തോടനുബന്ധിച്ചും നടത്തിയ വിവിധ മത്സര വിജയികൾക്ക് ജനപ്രതിനിധികൾ ഉപഹാരം നൽകി.  ഇരു വഴിഞ്ഞിപുഴ ശുചീകരണത്തിന് നേതൃത്വം നൽകിയ വിവിധ സംഘടനകൾക്ക് ജില്ല കലക്ടർ ഉപഹാരം നൽകി.ജില്ല പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി.പി. ജമീല, ജില്ല പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ്മുക്ക്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കരീം പഴങ്കൽ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ദിവ്യ ഷിബു, എം.ടി. റിയാസ്, ആയിഷ ചേലപ്പുറത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം കെ നദീറ, ബ്ലോക്ക് മെമ്പർമാരായ സുഹ്റ വെള്ളങ്ങോട്ട്, അഡ്വക്കറ്റ്  സുഫിയാൻ,വാർഡ് മെമ്പർമാരായ കെ.ജി സീനത്ത്, ഫസൽ കൊടിയത്തൂർ, ടി.കെ അബൂബക്കർ, ഷിഹാബ് മാട്ടുമുറി, ഫാത്തിമ നാസർ, പഞ്ചായത്ത് സെക്രട്ടറി കെ ഹരിഹരൻ, ജനമൈത്രി സബ് ഇൻസ്പെക്ടർ അസ്സൈൻ സർ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ പി അബ്ദുറഹ്മാൻ, അഷ്റഫ് കൊളക്കാടൻ, സി ജെ ആൻറണി, ജ്യോതി ബസു, രവീന്ദ്രൻ മാസ്റ്റർ, അസ്‌ലം ചെറുവാടി,നസീം കൊടിയത്തൂർ  തുടങ്ങി പ്രമുഖ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു.
Don't Miss
© all rights reserved and made with by pkv24live