പറവകൾക്ക് തണ്ണീർകുടങ്ങൾ ഒരുക്കി ഇ.എം.എസ് ജി.എച്ച്.എസ്.എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ
പെരുമണ്ണ :
കനത്ത വേനലിൽ ജീവജാലങ്ങൾക്ക് ആശ്വാസമായി ഇ.എം എസ് ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ സ്കൂൾ കാമ്പസിലും വീടുകളിലുമായി തണ്ണീർ കുടങ്ങൾ ഒരുക്കി.
സ്കൂൾ കാമ്പസിൽ കേഡറ്റുകൾ നിർമ്മിച്ച തണ്ണീർ കുടങ്ങളുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ വത്സരാജ്.ഇ നിർവഹിച്ചു.
സീനിയർ അസിസ്റ്റന്റ് രാജേഷ്.ആർ, സ്റ്റാഫ് സെക്രട്ടറി ഷെറീന, സി.പി.ഒ ശറഫുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.
