അക്ഷരം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
അഖിലകേരള കലാസാഹിത്യ സാംസ്കാരിക രംഗം (അക്ഷരം) പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
പ്രതിഭ പുരസ്കാരം: മലയാള മനോരമ റിപ്പോർട്ടർ ഉദയൻ.
മികച്ച ഓർമ്മക്കുറിപ്പ്: എസ്.കെ.പൊറ്റെക്കാട്ടിനെ കുറിച്ച് മകൾ സുമിത്ര ജയപ്രകാശ് എഴുതിയ
'അച്ഛനാണെന്റെ ദേശം.'
സാഹിത്യ പുരസ്കാരങ്ങൾ:
രജനി സുരേഷ് (മല്ലിപ്പൂക്കൾ വിതാനിച്ച വഴിയോരങ്ങൾ),
ഉസ്മാൻ ഒഞ്ചിയം (എന്റെ വീട് പൊള്ളയാണ്),
അനീഷ് ശ്രീധരൻ (മണവാട്ടിക്കോഴി),
നിസ്വന എസ് പ്രമോദ്
(മഴമേഘങ്ങൾക്കിടയിലെ നിലാവ്).
പുരസ്കാരങ്ങൾ മെയ് 14 ന് കോഴിക്കോട്ട് സമ്മാനിക്കും.
