കോഴിക്കോട് കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന അഴക് പദ്ധതിയുടെ ഭാഗമായി നഗരത്തില്‍ വിളംബര റാലി നടത്തി.
മുതലക്കുളത്ത് നിന്നാരംഭിച്ച റാലി കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്ത് സമാപിച്ചു. മേയര്‍ ഡോ. ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുടുംബശ്രീ, ഹരിതകര്‍മസേന, ശുചീകരണ തൊഴിലാളികള്‍, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കാളികളായി.
