അടിക്കടിയുണ്ടാകുന്ന പാചകവാതക വിലവര്‍ദ്ധനവിലും അവശ്യസാധന വിലവര്‍ദ്ധനവിലും പ്രതിഷേധിച്ച് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി.
കോവിഡ് കാലമുണ്ടാക്കിയ തീരാ ദുരിതത്തില്‍ നിന്നും കരകയറിവരുന്ന സാഹചര്യത്തില്‍ പാചകവാതകത്തിന്റെയും അവശ്യ സാധനങ്ങളുടെയും വിലവര്‍ദ്ധനവ് താങ്ങാനാവാത്തതാണ്. ഇങ്ങനെ പോവുകയാണെങ്കില്‍ ഈ മേഖല പൂര്‍ണമായും അടച്ചിടേണ്ടിവരുമെന്ന് ജില്ലാ സെക്രട്ടറി
യു.എസ്.സന്തോഷ് കുമാര്‍ പറഞ്ഞു. പ്രതിഷേധ പരിപാടി സംസ്ഥാന സെക്രട്ടറി എന്‍.സുഗുണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രൂപേഷ് കോളിയോട്ട് അധ്യക്ഷത വഹിച്ചു. പ്രകടനത്തിന് ഹുമയൂണ്‍ കബീര്‍, പവിത്രന്‍ കുറ്റിയാടി, ഇക്ബാല്‍ ചാംപ്യന്‍, ശക്തിധരന്‍, ഷില്‍ഹാദ്, നിഷാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
