മൃതദേഹം മറവ് ചെയ്യുന്നതെങ്ങനെ:
കുഴിയെടുത്തു പരിശീലനവുമായി യുവാക്കൾ
പെരുമണ്ണ:
വ്യത്യസ്തമായ മയ്യിത്ത് പരിപാലന പരിശീലനത്തിന് അവസരമൊരുക്കി എസ്.കെ.എസ്.എസ്.എഫ് പെരുമണ്ണ യൂണിറ്റ്.തങ്ങളുടെ യൂണിറ്റിലെ പ്രവർത്തകരെ മയ്യിത്ത് പരിപാലനം പരിശീലിപ്പിക്കുന്നതിന് വേണ്ടി സ്വന്തമായി ഖബറൊരുക്കി മറ്റുള്ളവർക്ക് മാത്രകയാവുകയാണ് എസ്.കെ.എസ്.എസ്.എഫ് പെരുമണ്ണ ശാഖ പ്രവർത്തകർ.
യൂണിറ്റ് പ്രസിഡന്റ് ഇർഷാദ് ഫൈസിയും
എട്ട് വർഷത്തോളമായി മയ്യിത്ത് സംസ്‌കരിച്ചു പരിചിതനായ ജാഫർ പെരിങ്ങളവും മയ്യിത്ത് പരിപാലന പ്രാക്ടിക്കൽ ക്ലാസിന് നേതൃത്വം നൽകി.ആഷിഖ് പാണിക്കര,നജീബ് പാറക്കൽ,റഫീഖ് പൂക്കോടൻ തുടങ്ങിയ പ്രവർത്തകരുടെ നേതൃത്വത്തിലാണ് പഠിക്കാൻ ആവശ്യമായ ഖബറൊരുക്കിയത്.യൂണിറ്റ് സെക്രട്ടറി മനാഫ് കുറുങ്ങോട്ടുമ്മൽ,ട്രഷറർ അനസ് ആലഞ്ചേരി തുടങ്ങിയവരുടെ നേതൃത്വത്തിൽ മുപ്പതോളം പ്രവർത്തകർ പ്രാക്ടിക്കൽ ക്ലാസിൽ പങ്കെടുത്തു
