ഹരിതകർമ്മസേന സംഗമം നടത്തി
കുന്നമംഗലം ബ്ലോക്കിലെ ഹരിതകർമ്മസേന അംഗങ്ങളുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷന്റെ സഹകരണത്തോടെ ബ്ലോക്കിലെ മുഴുവൻ പഞ്ചായത്തുകളിലെയും ഹരിതർമ്മസേന അംഗങ്ങൾ പങ്കെടു പ്പിച്ചുകൊണ്ട് ഹരിതകർമ്മസേന സംഗമം മാവൂർ ഗ്രാമ പഞ്ചായത്ത് രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിൽ വച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം ബഹു. കുന്നമം ഗലം ബ്ലോക്ക് പ്രസിഡന്റ് ബാബു നെല്ലുളി നിർവ്വഹിച്ചു. കുന്നമംഗലം ബ്ലോക്കിലെ വിവിധ പഞ്ചായത്തു പ്രസിഡന്റുമാർ ഉൾപ്പെടെ പങ്കെടുത്ത പരപാടിയിൽ സ്വാഗതം മാവൂർ ഗ്രാമ പഞ്ചായത്ത് ഹരിതകർമ്മസേന സെക്രട്ടറി നിഷയും അദ്ധ്യക്ഷനായി ബഹു. മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്ററും സംസാരിച്ചു. ബഹു . പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത്, പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. എം.കെ സുഹറാബി, കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഷംമൂലത്ത്, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, കുന്നമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. സരിത, കുന്നമംഗലം ബ്ലോക്ക് ബി.ഡി ഡോ. പ്രിയ, വിവിധ പഞ്ചായത്തിലെ വൈസ് പ്രസിഡന്റുമാരായ ജയശ്രീ ദിവ്യ പ്രകാശ്, അനീഷ് പാലാട്ട്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അപ്പുകുഞ്ഞൻ, ടി.രഞ്ജിത്ത്, പ്രദീഷ്, സീമ, ആയിഷ ചെലപ്പുറത്ത്, ശാന്തദേവി, ചന്ദ്രൻ, ശുഭ ഷൈലേന്ദ്രൻ, ലിനി, ദീപ
മെമ്പർമാരായ മോഹൻദാസ്, പി. ടി അബ്‌ദുൾ ഖദർ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ രാധാകൃഷ്ണൻ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ പ്രിയ വിവിധ ജന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . കുന്നമംഗലം ബ്ലോക്കിലെ പഞ്ചായത്തുകളിൽ ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങൾ ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷ് അവതരിപ്പിച്ചു . അതോടൊപ്പം ഹരിതകർമ്മസേനയുടെ അനുഭവങ്ങൾ പങ്കു വയ്ക്കൽ നടന്നു. ഹരിതകർമ്മസേന അംഗങ്ങളുടെ വിവിധ കലാപരിപാടികളും പരിപാടിയുടെ ഭാഗ മായി നടന്നു. സംസ്ഥാനത്ത് തന്നെ ആദ്യമായി ആണ് ഇത്തരത്തിൽ ഹരിതകർമ്മ സേന അംഗങ്ങൾക്ക് വേണ്ടി പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിക്ക് സഹകരിച്ച് മാവൂർ ഗ്രാമ പഞ്ചായത്ത്, പെരുമണ്ണ ജീവനി ഹരിതകർമ്മ സേന, കോനാരി പോളിമേഴ്സ് ഏജൻസി, ഏക്കോ ഗാർഡ് ഏജൻസി, ഒറിജിൻ പ്ലാസ്റ്റിക് ഏജൻസി, ഭക്ഷണം തയാറാക്കിയ പെരുവയൽ ഹരിതകർമ്മസേന അംഗങ്ങൾ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. അതോടൊപ്പം ബ്ലോക്കിലെ 8 പഞ്ചായത്തുകളിലെയും ഹരിതകർമ്മസേനയക്ക് സംഘാടകസമിതിയുടെ ഉപഹാരം നൽകി. ഇത് ഭാവി പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകും. പെരുവയൽ ഹരിതകർമ്മസേന സെക്രട്ടറി സ്മിതവിജയൻ പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു. പരിപാടിയിൽ ജന പ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺമാരായ ജസ്‌ലിൻ, ഡോണ, സുദിന, ഫാഷിദ് ഹരിതകർമ്മസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
കുന്നമംഗലം ബ്ലോക്കിൽ ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷ കാലത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ
2021 ജനുവരിയിൽ ക്ലീൻ കേരള കമ്പനി യുടെ നേതൃത്വത്തിൽ നടന്ന തരംതിരിക്കൽ ക്യാമ്പയിനോടുകൂടിയാണ് പ്രവർത്തനങ്ങൾക്ക് കൂടുതൽ ഏകീകരണം വന്നത്. കഴിഞ്ഞ ഒരു വർഷക്കാലം ഹരികർമ്മസേനയുടെ നേതൃത്വത്തിൽ ബ്ലോക്കിലെ ഓരോ തദേശ ഭരണ സ്ഥാപനങ്ങളിലും വിവിധതരം പരിപാടികൾ നടത്താൻ സാധിച്ചു .
കഴിഞ്ഞ സാമ്പത്തിക വർഷം നടത്തിയ തിരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലി ക്കുന്നതിനായി ബൂത്തുകളിൽ ഹരിതകർമ്മസേനയുടെ സേവനം ലഭ്യമായി. കൊവിഡ് പ്രതിസന്ധികൾക്കിടയിലും മാതൃകാപരമായി ഈ പ്രവർത്തനം നടത്താൻ സാധിച്ചു.
മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് ബ്ലോക്കിലെ മുഴുവൻ പഞ്ചായത്തുകളും തുക കൈമാറി
കുന്നമംഗലം ബ്ലോക്കിലെ 8 പഞ്ചായത്തുകളിൽ നിന്നുമായി ഏകദേശം 75000 കിലോ പ്ലാസ്റ്റിക്ക് തരംതിരിച്ച് കഴിഞ്ഞ ഒരു വർഷം കൈമാറി.
പ്ലാസ്റ്റിക്കിന് പുറമേ 44 ടൺ ( 44290 കിലോ ചില്ല് മാലിന്യം തരംതരിച്ച് കൈമാറി . ( പെരുമണ്ണ , കൊടിയത്തൂർ , മാവൂർ , കാരശേരി )
ആതോടൊപ്പം നിലവിൽ വിവിധ പഞ്ചായത്തുകളിലായി തുണി മാലിന്യ ശേഖരണ പ്രവർത്തനം നടന്നു വരുന്നു . ഇതിനോടകം 75 ടൺ തുണി മാലിന്യം സ്വകാര്യ ഏഞ്ചൻസിക്കു കൈമാറാനായി . ചാത്തമംഗലം , മാവൂർ , പെരുമണ്ണ , പെരുവയൽ , കുന്നമംഗലം )
പെരുമണ്ണ , ചാത്തമംഗലം , കുന്നമംഗലം പഞ്ചായത്തുകളിൽ പ്രത്യേകമായി ചെരുപ്പ് , ബാഗ് , റക്സിൻ ശേഖരണ ക്യാമ്പയിൻ നടത്തി.
ഖരമാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നവകേരളം പുരസ്കാരത്തിൽ ജില്ലയിലെ മികച്ച പഞ്ചായത്തുകളിൽ മൂന്നാം സ്ഥാനം നേടാൻ കുന്നമംഗലം ബ്ലോക്കിലെ പെരുമണ്ണ ഗ്രാമ പഞ്ചായത്തിന് സാധിച്ചു.
ബ്ലോക്കിലെ മുഴുവൻ പഞ്ചായത്തുകളിലും സ്ഥിരമോ, താല്കാലികമോ ആയ എം.സി.എഫുകൾ സ്ഥാപിക്കാനായി.
പാഴ്വസ്തു ശേഖരണത്തിന് പുറമേ ഇതര വരുമാന മാർഗങ്ങൾ കണ്ടെത്തുന്ന തിനായി പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ ഹരിതകർമ്മസേന അംഗങ്ങൾ ജീവനി ഹരിതകർമ്മ സേന എന്ന പേരിൽ ഗ്രീൻ പ്രോട്ടോക്കോൾ കാറ്ററിംഗ് യൂണിറ്റ് ആരംഭിച്ചു. ജനകീയാസൂത്രണത്തിന്റെ ഭാഗമായി 5 ലക്ഷം രൂപ ബ്ലോക്കിൽ നിന്നും സഹായം ലഭിച്ചു.
അതോടൊപ്പം പെരുമണ്ണ പഞ്ചായത്തിലെ ടെക്ക് എ ബ്രേക്ക് ഏറ്റെടുത്ത് നട ത്തുന്നത് ഹരിതകർമ്മ സേനയാണ്.
കുന്നമംഗലം ബ്ലോക്കിൽ പെരുമണ്ണ , പെരുവയൽ , കുരുവട്ടൂർ പഞ്ചായത്തുക ളിൽ ടെക്ക് എ ബ്രേക്ക് നിർമ്മാണം പൂർത്തീകരിച്ചു. മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളിൽ പണി പുരോഗമിക്കുന്നു. കൊടിയത്തൂർ , കാരശേരി പഞ്ചാ യത്തുകളിൽ ഇതിന് വേണ്ട നടപടികൾ സ്വീകരിച്ചു വരുന്നതും നേട്ടമാണ്.
പാഴ്വസ്തുക്കൾ എം.സി.എഫിൽ എത്തിച്ച് തരംതിരിക്കുമ്പോൾ ലഭിച്ച പണം, രേഖകൾ തുടങ്ങിയവ ഉടമസ്ഥരെ കണ്ടെത്തി തിരികെ നൽകിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരം ഇടപെടലുകൾ അഭിമാനത്തോടെ എടുത്തു പറയാവുന്ന മാതൃകകൾ ആണ്.
എം.സി.എഫിലെ തീപിടുത്ത സാധ്യതകൾ മുൻ നിർത്തി ജില്ലയിലാധ്യമായി ഹരികർമ്മസേനയ്ക്ക് ഫയർ ആന്റ് സേഫ്റ്റി പരിശീലനം നടത്തിയത്. കുന്നമം ഗലം ബ്ലോക്കിലെ കുന്നമംഗലം പഞ്ചായത്തിലാണ്. തുടർന്ന് പെരുമണ്ണ പഞ്ചാ യത്തിലും ഇത്തരത്തിൽ പരിശീലനം നടത്തി.
ഭാവി പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വേണ്ട പ്രവർത്തനങ്ങൾ ഇതിനോടകം പഞ്ചായത്തുകളിൽ നടന്നു വരുന്നുണ്ട് . പെരുമണ്ണ പഞ്ചായത്തിൽ ബെയിലിംഗ് മെഷീൻ സ്ഥാപിക്കുന്ന പ്രവർത്തനം പുരോഗമിക്കുന്നുണ്ട്. എം.സി.എഫുകളുടെ വിപുലീകരണം ഹരിതകർമ്മസേനയ്ക്ക് ഓഫീസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനു വേണ്ട നടപടികൾ വിവിധ പഞ്ചായത്തുകളിൽ നടന്നു വരുന്നു.
മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനും റിപ്പോർട്ടുകൾ കൃത്യത വരുത്തുന്നതിനുമായി നൂതന സാങ്കേതിക വിദ്യ ഉപ യോഗിക്കുന്നതിന്റെ ഭാഗമായി ഹരിതമിത്രം മൊബൈൽ ആപ്ലിക്കേഷൻ മെയ് മാസത്തോടുകൂടി സജ്ജമാകുകയാണ്. കുന്നമംഗലം ബ്ലോക്കിൽ ആദ്യ ഘട്ട ത്തിൽ പെരുമണ്ണ , കൊടിയത്തൂർ, കുന്നമംഗലം പഞ്ചായത്തുകൾ പദ്ധതി വച്ചിട്ടുണ്ട് ഇതിന്റെ പരിശീലനങ്ങൾ വരും ദിവസങ്ങളിൽ ആരംഭിക്കും.
വരും വർഷങ്ങളിൽ ബ്ലോക്ക് തലത്തിൽ കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം നടത്താൻ സാധിക്കുമെന്നും കൂടുതൽ മേഖലകളിലേക്ക് ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളും ഹരിതകർമ്മസേന പ്രവർത്തനവും വ്യാപിപ്പിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു .
