കളിമണ്ണിൽ വിസ്മയം തീർത്ത് മിക്കു
മടവൂർ:
കളിമണ്ണിൽ വിവിധ തരം ശിൽപങ്ങൾ നിർമ്മിച്ച് കൂട്ടുകാരുടെയും നാട്ടുകാരുടെയും അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും ഏറ്റ് വാങ്ങുകയാണ് മിക്കു എന്ന വിളിപ്പേരുള്ള അനജ്ദാസ് .
ചെറുപ്പത്തിലെ വിവിധ ഇനം കൗതുകകരമായ നിർമ്മാണങ്ങൾ ഇഷ്ട്ടപ്പെടുന്ന മിക്കു. ചെറുപ്രായത്തിലെ പാഴ് വസ്തുക്കളിൽ വിത്യസ്ത കലാരൂപങ്ങൾ നിർമ്മിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നു ,
ആരുടെയും സഹായം ഇല്ലാതെ വിത്യസ്ത രൂപങ്ങൾ മണ്ണിൽ നിർമ്മിച്ച് കൊണ്ടാണ് തുടക്കം. കളിമണ്ണിൽ പശു ,നായ ,ആമ തുടങ്ങിയവയുടെ രൂപങ്ങൾ വളരെ ഭംഗിയായി നിർമ്മിക്കാൻ അനജ്ദാസിന് സാധിക്കുന്നുണ്ട് ,
ശിൽപ്പ നിർമ്മാണത്തിലും കളിയിലുമെന്ന പോലെ പഠിക്കാനും അനജ്ദാസ് മിടുക്കനാണ്. മടവൂർ എ യു പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയായ മിക്കു , തോട്ടോളി പറമ്പത്ത് പ്രമോദാസിന്റെയും പ്രസീതയുടെയും ഇളയ മകനാണ് ,സഹോദരി അയന ദാസും മാതാപിതാക്കളും അധ്യാപകരും നാട്ടുകാരും അനജ് ദാസിന് പൂർണ്ണ സപ്പോർട്ടും പ്രോത്സാഹനവുമായി കൂടെ ഉണ്ട്
