കാറ്റിൽ പന പൊട്ടിവീണ് വീടിൻ്റെ മേൽക്കുര തകർന്നു
മാവൂർ ഗ്രാമപഞ്ചായത്ത് മേച്ചേരിക്കുന്ന് ആറാം വാർഡിൽ തീർത്ഥക്കുന്ന് താമസിക്കുന്ന ഫാത്തിമ്മയുടെ വീടിന് മുകളിലേയ്ക്ക് ഇന്നലെ വൈകുന്നേരം പെയ്ത മഴയിലും കാറ്റിലും പെട്ട് ഒരു പന പൊട്ടി വീണതിൽ വീടിന്റെ മേൽക്കൂര തകർന്നു. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഫാത്തിമ്മക്ക് പരിക്ക് പറ്റി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
വീട് പൂർണ്ണമായും തകർന്നതിനാൽ വീട്ടിൽ താമസിക്കാൻ പറ്റാത്ത അവസ്ഥയിലാണ്.
