അന്യായമായ പെട്രോൾ, ഡീസൽ, പാചകവാതക വില വർധനവിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി ഫറോക്ക് മേഖലാ കമ്മിറ്റി രാമനാട്ടുകര ബി.എസ്.എൻ.എൽ. ഓഫീസിലേക്ക് നടത്തിയ മാർച്ച് നഗരസഭ വൈസ് ചെയർമാൻ കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി ടി. മധുസൂദനൻ സ്വാഗതം പറയുകയും പ്രസിഡൻറ് എ.എം. ഷാജി അധ്യക്ഷം വഹിക്കുകയും ചെയ്തു. ജില്ലാ സെക്രട്ടറി ടി . മരക്കാർ, ടി .സുധീഷ് ,പ്രവീൺ കൂട്ടുങ്ങൽ , എം. സുരേഷ് ,മോഹൻദാസ് സിനാർ എന്നിവർ പ്രസംഗിച്ചു.
