ഹൃദയപൂർവ്വം പെരുമണ്ണ
ദുരിതാശ്വാസ നിധിയിൽ നിന്ന് ആനുകൂല്യം വിതരണം ചെയ്തു
പെരുമണ്ണ :
"ഹൃദയപൂർവ്വം പെരുമണ്ണ " പഞ്ചായത്ത് പ്രസിഡണ്ടിന്റെ ദുരിതാശ്വാസ നിധിയിൽ നിന്ന് ആനുകൂല്യം വിതരണം ചെയ്തു. ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണത്തിന്റെ ഭാഗമായുള്ള ക്യാമ്പയിൻ ഏപ്രിൽ മാസത്തിൽ പൂർത്തീകരിക്കുന്നതിന് തീരുമാനിച്ചു. ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ചെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഗുണഭോക്താക്കൾക്ക് കൈമാറി..ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപെഴ്സൺ ദീപ കമ്പുറത്ത് അദ്ധ്യക്ഷയായി .വാർഡ് മെമ്പർമാരായ പി.ആരിഷ്, കെ.കെ.ഷമീർ , സ്മിത പാറക്കോട്ട്, കെ.പി രാജൻ ഗ്രാമ പഞ്ചായത്ത് സെകട്ടറി എൻ.ആർ രാധിക, ജൂനിയർ സൂപ്രണ്ട് എസ്.കെ പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു
