സ്കൂൾ വാർഷികാഘോഷം നടത്തി
പെരുമണ്ണ:
അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിന്റെ 89-ാം വാർഷികാഘോഷ പരിപാടികൾ പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.ടി മനോജ് അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാ താരം ഹരീഷ് കണാരൻ മുഖ്യാതിഥിയായി പങ്കെടുത്തു. അദ്ദേഹത്തിന്റെ വിവിധ കലാപരിപാടികൾ കുട്ടികൾക്ക് നവ്യാനുഭവമായി. സ്കൂൾ മാനേജർ ടി.എം ഷിറാസ് വിവിധ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.എൽ.എസ്.എസ് വിജയികൾക്കുള്ള ക്യാഷ് അവാർഡും ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. പെരുമണ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഉഷ,വാർഡ് മെമ്പർമാരായ കെ.കെ ഷമീർ, പി ആരിഷ്, പി.ടി എ ഭാരവാഹികളായ എം.കെ ഗഫൂർ , പി സുധീഷ്, കെ.സജീവ്, എൻ. ഷറീന,കെ.പി ഷാക്കിറ, എ.പി അബ്ന സംസാരിച്ചു. സ്കൂൾ പ്രധാന അധ്യാപിക പി.പി. ഷീജ സ്വാഗതവും പി.ടി.എ ട്രഷറർ ഐ. സൽമാൻ നന്ദിയും പറഞ്ഞു.
