Peruvayal News

Peruvayal News

പെരുമണ്ണ എ എൽ പി സ്കൂളിന്റെ നൂറ്റിപതിനെട്ടാമത് വാർഷികം ആഘോഷിച്ചു.

വാർഷികം ആഘോഷിച്ചു 


പെരുമണ്ണ:-  
പെരുമണ്ണ എ എൽ പി സ്കൂളിന്റെ നൂറ്റിപതിനെട്ടാമത് വാർഷികം ആഘോഷിച്ചു.

 സാംസ്കാരിക സമ്മേളനം പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു.

തുടർന്ന് കഴിഞ്ഞ അധ്യയനവർഷം എൽ എസ് എസ് സ്കോളർഷിപ്പുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും അൽമാഹിർ അറബിക് സ്കോളർഷിപ്പുകൾ ലഭിച്ച വിദ്യാർത്ഥികൾക്കുമുള്ള ഉപഹാരങ്ങൾ വാർഡ് മെമ്പർ ശ്രീമതി. എൻ കെ റംല വിതരണം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ. ടി ടി സുബ്രഹ്മണ്യനെ  ചടങ്ങിൽ സ്കൂൾ മാനേജർ ശ്രീമതി. രുഗ്മിണിയമ്മ ഉപഹാരം നൽകി ആദരിച്ചു.

സ്കൂൾ ഹെഡ്‌മിസ്ട്രെസ് ശ്രീമതി. എൻ മിനിത സ്വാഗതം പറഞ്ഞു. സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി. ജി എസ് സംഗീത റിപ്പോർട്ട്‌ അവതരണം നടത്തി.

സ്കൂളിലെ മുൻ പ്രധാനാധ്യാപകനായിരുന്ന ശ്രീ. ടി പി പ്രസന്നകുമാർ, അധ്യാപകരായ പി എം മുഹമ്മദലി, പി കെ അഖിലേഷ്,ലതാകുമാരി ടീച്ചർ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. എം പി ടി എ പ്രസിഡന്റ്‌  ശ്രീമതി. ഷെറീന ചടങ്ങിന് നന്ദി പറഞ്ഞു.

തുടർന്ന് കലാമണ്ഡലം ശ്രീരേഖ ജി നായർ & ടീം അവതരിപ്പിച്ച നൃത്തനൃത്ത്യങ്ങൾ,സ്കൂൾ കുട്ടികളുടെ കലാവിരുന്ന്,ഗായകൻ മുഹമ്മദ്‌ അഫ്സൽ അവതരിപ്പിച്ച " ബോളിവുഡ് മ്യൂസിക് നൈറ്റ് " എന്നിവ ഉണ്ടായിരുന്നു.
Don't Miss
© all rights reserved and made with by pkv24live